---
title: "തളിപ്പറമ്പിലെ സേവനത്തിന്റെ മുഖമായ ഇഫ്തിറാഹ ഇഫ്താർ ടെന്റിന് തുടക്കമായി"
english_title: "ifthiraha iftar tent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191293/ifthiraha-iftar-tent"
published_at: "2024-03-13T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f12a1ad81bf_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ സേവനത്തിന്റെ മുഖമായ ഇഫ്തിറാഹ ഇഫ്താർ ടെന്റിന് തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ: **മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡിൻ്റെ സന്നദ്ധ സേവനത്തിൽ വഴിയാത്രക്കാർക്കും തളിപറമ്പിൽ എത്തി ചേരുന്നവർക്കും വേണ്ടി കഴിഞ്ഞ വർഷം നടത്തി സേവനത്തിന്റെ തുല്യതയില്ലാത്ത മുഖമായ ഇഫ്തിറാഹ ഇഫ്താർ ടെന്റ് ന് ഈ വർഷവും തുടക്കമായി. തളിപ്പറമ്പ സീതി സാഹിബ് സ്കൂളിനടുത്ത് സൈൻ ഹൈപ്പർ മാർക്കറ്റിന് സമീപത്തായി വിശാലമായ പന്തലിലാണ് ഇഫ്താർ തയ്യാറാകിയിട്ടുള്ളത്. ഇഫ്താർ ടെന്റിന്റെ ഉദ്ഘാടന കർമം മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ: **മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡിൻ്റെ സന്നദ്ധ സേവനത്തിൽ വഴിയാത്രക്കാർക്കും തളിപറമ്പിൽ എത്തി ചേരുന്നവർക്കും വേണ്ടി കഴിഞ്ഞ വർഷം നടത്തി സേവനത്തിന്റെ തുല്യതയില്ലാത്ത മുഖമായ ഇഫ്തിറാഹ ഇഫ്താർ ടെന്റ് ന് ഈ വർഷവും തുടക്കമായി. തളിപ്പറമ്പ സീതി സാഹിബ് സ്കൂളിനടുത്ത് സൈൻ ഹൈപ്പർ മാർക്കറ്റിന് സമീപത്തായി വിശാലമായ പന്തലിലാണ് ഇഫ്താർ തയ്യാറാകിയിട്ടുള്ളത്. ഇഫ്താർ ടെന്റിന്റെ ഉദ്ഘാടന കർമം മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ നിർവ്വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കെ വി മുഹമ്മദ്‌ കുഞ്ഞി, സീനിയർ വൈസ് പ്രസിഡൻ്റ് സിദ്ധിഖ് ഗാന്ധി യൂത്ത് ലീഗ് മണ്ഡലം ജന. സെക്രട്ടറി എൻ യു ഷഫീഖ് ഹുദവി,വൈറ്റ് വാർഡ്‌ സംസ്ഥാന വൈസ് ക്യാപ്റ്റൻ സഈദ് പന്നിയൂർ, എം എസ്. എഫ് ജില്ലാ സെക്രട്ടറി പി എ ഇർഫാൻ,മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ്, ജന. സെക്രട്ടറി എൻ എ സിദ്ദീഖ്,മണ്ഡലം- മുനിസിപ്പൽ മുസ്‌ലിം ലീഗ് യൂത്ത് ലീഗ്, എം എസ് എഫ് ഭാരവാഹികളായ സലീം കൊടിയിൽ, ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി, ഷബീർ മുക്കോല, മുഹമ്മദ്‌ അഷ്‌റഫ്‌ കെ, ഫിയാസ് അള്ളാംകുളം, ആഷിഖ് തടിക്കടവ്, സ്വഫ് വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, എന്നിവർ പങ്കെടുത്തു.

മണ്ഡലം വൈറ്റ് ഗാർഡ്‌ വൈസ് ക്യാപ്റ്റൻ ഹനീഫ മദ്രസ്സ, മുനിസിപ്പൽ ക്യാപ്റ്റൻ നാസർ കപ്പാലം എന്നിവരുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ വൈറ്റ് വാർഡ്‌ അംഗങ്ങളാണ് ക്യാമ്പിലെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. റമളാൻ 30 ദിവസവും ക്യാമ്പ് പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191293/ifthiraha-iftar-tent)