---
title: "സിഎ എ, എൻ ആർ സി വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് ഫ്രീഡം മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു"
english_title: "Muslim League organized freedom march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191291/muslim-league-organized-freedom-march"
published_at: "2024-03-13T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f129261a1bb_news-card.jpg"
keywords: []
---

# സിഎ എ, എൻ ആർ സി വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് ഫ്രീഡം മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി: **സി എ എ, എൻ ആർ സി വിജ്ഞാപനത്തിനെതിരെ മുസ്ലിം യൂത്ത് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പഴയങ്ങാടിയിൽ ഫ്രീഡം മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെകട്ടറി പി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

## Article Content

**പഴയങ്ങാടി: **സി എ എ, എൻ ആർ സി വിജ്ഞാപനത്തിനെതിരെ മുസ്ലിം യൂത്ത് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പഴയങ്ങാടിയിൽ ഫ്രീഡം മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെകട്ടറി പി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സമര പരിപാടി സംഘടിപ്പിച്ചത്. പഴയ സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എരിപുരം , പഴയങ്ങാടി ബസ്റ്റാന്റ് ചുറ്റിസഞ്ചരിച്ച് പഴയ ബസ്റ്റാന്റിന് സമീപം സമാപിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കെ സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. ജംഷീർ ആലക്കാട്, ഗഫൂർ മാട്ടൂൽ, റിയാസ് കെ വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191291/muslim-league-organized-freedom-march)