---
title: "റമളാൻ റിലീഫ് 2024: പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Ramadan relief "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191239/ramadan-relief"
published_at: "2024-03-12T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f08cf0ee1c7_IMG-20240312-WA0215.jpg"
keywords: []
---

# റമളാൻ റിലീഫ് 2024: പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** അൽഹുദ ആർട്സ് സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള റമളാൻ റിലീഫ് ഇത്തവണ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തങ്ങളായ രീതികളിൽ നിർധനരായ കുടുംബങ്ങളിലെ ആയിരങ്ങൾക്ക് ആശ്വാസമേകാൻ ഒരുങ്ങുകയാണ് ക്ലബ് പ്രവർത്തകർ.

## Article Content

അൽഹുദ ആർട്സ് സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള റമളാൻ റിലീഫ് ഇത്തവണ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തങ്ങളായ രീതികളിൽ നിർധനരായ കുടുംബങ്ങളിലെ ആയിരങ്ങൾക്ക് ആശ്വാസമേകാൻ ഒരുങ്ങുകയാണ് ക്ലബ് പ്രവർത്തകർ.

14 ഇന പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകൾ, 3000രൂപയുടെ ആവശ്യ സാധനങ്ങൾ വാങ്ങുവാനുള്ള പർച്ചേയ്‌സ് കൂപ്പൺ, നോമ്പ് മുറി വിഭവങ്ങളുമായി ഇഫ്താർ ബാഗ്, മൽസ്യം, ഇറച്ചി ,കോഴി തുടങ്ങിയവ ഉൾപ്പെടുന്ന മീറ്റ് കവർ, ഭവനരഹിതരുടെ റമളാൻ മാസ ക്വാർട്ടേഴ്‌സ് വാടക തീർപ്പാക്കുവാൻ ഫ്രീ ഹോം, വൈദ്യുതി വെള്ളക്കരം ബില്ല് പേയ്‌മെന്റുകൾക്കായി കൂൾ പേ , പെരുന്നാൾ വസ്ത്ര വിതരണവുമായി ഹാപ്പി ഈദ് തുടങ്ങിയവയാണ് റിലീഫിൽ ഉൾപ്പെടുന്നത്.

റിലീഫ് ക്യാമ്പയിൻ പോസ്റ്റർ ബീരിച്ചേരി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുന്നാസിർ അസ്നവി അലിവ് ഡയറക്റ്റേഴ്‌സായ വി.പി.യു.മുഹമ്മദ്, യു.പി.ഫഹീം എന്നിവർക്ക് നൽകി  പ്രകാശനം ചെയ്തു.

ക്ലബ്  ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് യുപി.പി.ഫാസിൽ അധ്യക്ഷനായി ജനറൽ സെക്രട്ടറി മർസൂഖ് റഹ്മാൻ, ട്രഷറർ ഇസ്മായിൽ.എൻ, എ.എഫ്.സി. മാനേജർമാരായ വി.പി.പി.ഷുഹൈബ്, യു.പി.ഷാജഹാൻ പ്രവർത്തകരായ സിറാജ്.എം, ടി.വി.ഹസ്സൻ, സമീർ.എം, സഫീർ.വി.പി, ഉനൈസ്, സുൻസുനു, ജാവേദ്, മനാഫ്, യാസർ, ദിൽകർഷ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191239/ramadan-relief)