---
title: "മാസങ്ങൾ കഴിഞ്ഞിട്ടും ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കിയത് പുനസ്ഥാപിച്ചില്ല, യാത്രക്കാർ ദുരിതത്തിൽ"
english_title: " the train's stop was not restored, leaving passengers in distress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19123/the-trains-stop-was-not-restored-leaving-passengers-in-distress"
published_at: "2022-01-04T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d41297c7019_kannur-kannapuram-railway-station.jpg.image.845.440.jpg"
keywords: []
---

# മാസങ്ങൾ കഴിഞ്ഞിട്ടും ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കിയത് പുനസ്ഥാപിച്ചില്ല, യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **കണ്ണപുരം; **റെയിൽവേ സ്റ്റേഷനിൽ 4 പ്രധാന എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. വെസ്റ്റ് കോസ്റ്റ്, ഗാന്ധിധാം, ഓഖ, വെരാവൽ എന്നീ എക്സ്പ്രസ് ട്രെയിനുകൾക്കാണ് ഇപ്പോൾ കണ്ണപുരത്ത് സ്റ്റോപ് ഇല്ലാത്തത്.

## Article Content

**കണ്ണപുരം; **റെയിൽവേ സ്റ്റേഷനിൽ 4 പ്രധാന എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. വെസ്റ്റ് കോസ്റ്റ്, ഗാന്ധിധാം, ഓഖ, വെരാവൽ എന്നീ എക്സ്പ്രസ് ട്രെയിനുകൾക്കാണ് ഇപ്പോൾ കണ്ണപുരത്ത് സ്റ്റോപ് ഇല്ലാത്തത്.

ജനകീയ പ്രതിഷേധം ശക്തമായതോടെ ട്രെയിനുകളുടെ സ്റ്റോപ് ജനുവരിയിൽ അനുവദിക്കുമെന്ന് റെയിൽവേ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ദീർഘദൂര യാത്രക്കാർക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന സൗകര്യമാണ് ഇല്ലാതായത്.

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പ് പൂർണമായി ഇല്ലാതായി. ഗാന്ധിധാം, ഓഖ, വെരാവൽ എന്നീ എക്സ്പ്രസ് ട്രെയിനുകളുടെ മംഗളൂരു ഭാഗത്തേക്കുള്ള സ്റ്റോപ്പ് നിർത്തലാക്കി.

ഇവയുടെ തിരുവനന്തപുരത്തേക്കുള്ള തിരിച്ചുവരവിൽ കണ്ണപുരത്ത് സ്റ്റോപ്പ് ഉണ്ട്. ഈ നടപടി പിൻവലിക്കണമെന്നു എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.ശിവദാസൻ, എം.വിജിൻ എംഎൽഎ തുടങ്ങിയവർ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19123/the-trains-stop-was-not-restored-leaving-passengers-in-distress)