---
title: "ജയചന്ദ്രൻ കുടുംബസഹായ ഫണ്ട് വിതരണം നടത്തി"
english_title: "distributed Kudumbasahaya Fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191223/distributed-kudumbasahaya-fund"
published_at: "2024-03-12T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f07d93457bb_news-card.jpg"
keywords: []
---

# ജയചന്ദ്രൻ കുടുംബസഹായ ഫണ്ട് വിതരണം നടത്തി

> **Lead Summary:** കണ്ണൂർ സിറ്റി DHQ വിൽ ജോലി ചെയ്തു വരവേ അകാലത്തിൽ മരണപ്പെട്ട അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ.ജയചന്ദ്രന്റെ കുടുംബ സഹായ ഫണ്ട് വിതരണം നടത്തി. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി-റൂറൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുജില്ലകളിലേയും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും സമാഹരിച്ച 15,23000/- രൂപയാണ് കുടുംബത്തിന് സഹായധനമായി വിതരണം ചെയ്തത്.

## Article Content

കണ്ണൂർ സിറ്റി DHQ വിൽ ജോലി ചെയ്തു വരവേ അകാലത്തിൽ മരണപ്പെട്ട അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ.ജയചന്ദ്രന്റെ കുടുംബ സഹായ ഫണ്ട് വിതരണം നടത്തി. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി-റൂറൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുജില്ലകളിലേയും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും സമാഹരിച്ച 15,23000/- രൂപയാണ് കുടുംബത്തിന് സഹായധനമായി വിതരണം ചെയ്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷനർ ശ്രീ.അജിത്ത് കുമാർ IPS അവർകൾ ജയചന്ദ്രന്റെ കുടുംബത്തിന് സഹായ നിധി കെെമാറി. ജയചന്ദ്രൻ സാറിന്റെ ഭാര്യ, മകൾ, സഹോദരി എന്നിവർ സഹായനിധി ഏറ്റുവാങ്ങി. കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ACP സിബി ടോം മുഖ്യാതിഥിയായി. KPOA സംസ്ഥാന ജോ.സെക്രട്ടറിമാരായ രമേശൻ വെള്ളോറ, മഹേഷ്‌.പി.പി, KPOA കണ്ണൂർ സിറ്റി ജില്ലാ സെക്രട്ടറി രാജേഷ്.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

KPOA സംസ്ഥാന നിർവാസമിതി അംഗം രാജേഷ്.പി.വി, KPA സംസ്ഥാന നിർവാസമിതി അംഗങ്ങളായ ഷൈജു മാച്ചാത്തി, ശ്രീജിഷ്.വി, രാജി.എം, KPOA കണ്ണൂർ റൂറൽ സെക്രട്ടറി അനീഷ് കുമാർ.കെ.പി, KPOA കണ്ണൂർ റൂറൽ പ്രസിഡന്റ് രമേശൻ.എൻ.വി, KPA കണ്ണൂർ റൂറൽ സെക്രട്ടറി പ്രിയേഷ്.കെ, KPA കണ്ണൂർ റൂറൽ പ്രസിഡന്റ് ജയേഷ്.ടി.വി, പോലീസ് സഹകരണ സംഘം പ്രസിഡന്റ് പ്രജീഷ്.ടി, KPOA കോഴിക്കോട് റൂറൽ സെക്രട്ടറി മുഹമ്മദ്‌.പി, KPA കോഴിക്കോട് റൂറൽ സെക്രട്ടറി സുഖിലേഷ്.പി എന്നിവർ സന്നിഹിതരായ ചടങ്ങിൽ KPOA കണ്ണൂർ സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എൻ.പി.കൃഷ്ണൻ അധ്യക്ഷനായി. KPA കണ്ണൂർ സിറ്റി ജില്ലാ സെക്രട്ടറി സിനീഷ്.വി സ്വാഗതവും, KPA കണ്ണൂർ സിറ്റി ജില്ലാ പ്രസിഡന്റ്‌ സന്ദീപ് കുമാർ.വി.വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191223/distributed-kudumbasahaya-fund)