---
title: "നടുവിൽ സ്വദേശിയുടെ ജീപ്പ് മോഷ്ടിച്ച പിടികിട്ടാപ്പുള്ളി 21 വർഷത്തിന് ശേഷം പിടിയിൽ"
english_title: "who stole the jeep of a native, was arrested after 21 years"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19112/who-stole-the-jeep-of-a-native-was-arrested-after-21-years"
published_at: "2022-01-04T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d407349d43f_news card.jpg"
keywords: []
---

# നടുവിൽ സ്വദേശിയുടെ ജീപ്പ് മോഷ്ടിച്ച പിടികിട്ടാപ്പുള്ളി 21 വർഷത്തിന് ശേഷം പിടിയിൽ

> **Lead Summary:** പറശ്ശിനിക്കടവിൽ വെച്ച് ന നടുവിൽ സ്വദേശിയുടെ ജീപ്പ് മോഷ്ടിച്ചയാൾ 21 വർഷത്തിന് ശേഷം പിടിയിൽ.കർണാടക ഉഡുപ്പി കാർക്കരയിലെ മുഹമ്മദ് ഹനീഫയെ ആണ് ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ സ്ക്വാഡ് പിടികൂടിയത്.

## Article Content

പറശ്ശിനിക്കടവിൽ വെച്ച് ന നടുവിൽ സ്വദേശിയുടെ ജീപ്പ് മോഷ്ടിച്ചയാൾ 21 വർഷത്തിന് ശേഷം പിടിയിൽ.കർണാടക ഉഡുപ്പി കാർക്കരയിലെ മുഹമ്മദ് ഹനീഫയെ ആണ് ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ സ്ക്വാഡ് പിടികൂടിയത്.

പറശ്ശിനിക്കടവ് ക്ഷേത്രത്തിനു സമീപം നിർത്തിയിട്ട നടുവിൽ വെള്ളാട് സ്വദേശി ദിലീപ് കുമാറിന്റെ KL-13 ഡി 3911 ജീപ്പാണ് ആറംഗസംഘം 2000 മാർച്ചിൽ മോഷ്ടിച്ചത്. അന്ന് നാലുപേർ പിടിയിലായിരുന്നു രണ്ടുപേർ ഒളിവിലും പോയി.ആറാം പ്രതിയായ ഹനീഫ കാർകരയിൽ ആക്രിക്കട നടത്തിവരികയായിരുന്നു. കാർകരയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സീനിയർ സിപിഒ അബ്ദുൽജബ്ബാർ, ക്രൈംബ്രാഞ്ച് സി പി ഒ സുഭാഷ് എന്നിവരും ഹനീഫയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19112/who-stole-the-jeep-of-a-native-was-arrested-after-21-years)