---
title: "നിയന്ത്രണം വിട്ട കാർ വെയ്റ്റിംഗ് ഷെൽട്ടർ ഇടിച്ചു തകർത്തു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191053/car-accident"
published_at: "2024-03-12T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efe63773e4a_acci.jfif"
keywords: []
---

# നിയന്ത്രണം വിട്ട കാർ വെയ്റ്റിംഗ് ഷെൽട്ടർ ഇടിച്ചു തകർത്തു

> **Lead Summary:** **പരിയാരം: **കണ്ടോന്താറിൽ കാർ നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെൽട്ടർ ഇടിച്ചു തകർത്തു.കണ്ടോന്താർ ചെറുവിച്ചേരി റോഡിനു സമീപമായാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വെയ്റ്റിംഗ് ഭാഗികമായി തകർന്നു. കാറിൻ്റെ മുൻഭാഗവും തകർന്നു. പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന പയ്യാവൂർ സ്വദേശികളായ അമ്മയും മകനും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ മകന് നിസാര പരിക്കേറ്റു ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് സമീപം രണ്ടാഴ്ച മുന്നേ മറ്റൊരു കാർ ഇടിച്ച് ഇവിടത്തെ ട്രാൻസ്‌ഫോർമർ തകർന്നിരുന്നു.

## Article Content

**പരിയാരം: **കണ്ടോന്താറിൽ കാർ നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെൽട്ടർ ഇടിച്ചു തകർത്തു.കണ്ടോന്താർ ചെറുവിച്ചേരി റോഡിനു സമീപമായാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വെയ്റ്റിംഗ് ഭാഗികമായി തകർന്നു. കാറിൻ്റെ മുൻഭാഗവും തകർന്നു. പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന പയ്യാവൂർ സ്വദേശികളായ അമ്മയും മകനും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ മകന് നിസാര പരിക്കേറ്റു ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് സമീപം രണ്ടാഴ്ച മുന്നേ മറ്റൊരു കാർ ഇടിച്ച് ഇവിടത്തെ ട്രാൻസ്‌ഫോർമർ തകർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191053/car-accident)