---
title: "തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു"
english_title: "Prime Minister inaugurated Thalassery-Mahi Bypass"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190923/prime-minister-inaugurated-thalassery-mahi-bypass"
published_at: "2024-03-11T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eef561abb12_news-card-Recovered.jpg"
keywords: []
---

# തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

> **Lead Summary:** തലശ്ശേരി: തലശ്ശേരി–മാഹി ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിഡിയോ കോൺഫറൻസ് വഴിയാണ് നരേന്ദ്രമോദി ഉദ്‌ഘാടനം നിർവ്വഹിച്ചത്. ദേശീയപാത വികസനത്തിൻറെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാർഥ്യമായത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപാസ് നിർമ്മിച്ചിരിക്കുന്നത്.

## Article Content

തലശ്ശേരി: തലശ്ശേരി–മാഹി ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിഡിയോ കോൺഫറൻസ് വഴിയാണ് നരേന്ദ്രമോദി ഉദ്‌ഘാടനം നിർവ്വഹിച്ചത്. ദേശീയപാത വികസനത്തിൻറെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാർഥ്യമായത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപാസ് നിർമ്മിച്ചിരിക്കുന്നത്.

ചോനാടത്ത് പ്രത്യേക വേദിയിൽ പ്രധാനമന്ത്രിയുടെ ലൈവ് സ്ട്രീമിങ് കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് സംഘാടകർ ഒരുക്കിയത്. സ്പീക്കർ എ.എൻ. ഷംസീറും മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തുനിന്നും ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും അരങ്ങേറി.

ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുൻപുതന്നെ ബി.ജെ.പി.യുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.

പാതയിൽ ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ് നടക്കുക. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടിവരും. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എ.വി. എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തും.

ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുര ഔദ്യോഗികമായി തുടങ്ങിയത്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.

ബൈപാസിലൂടെ യാത്ര ചെയ്യാൻ കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങൾക്ക് 65 രൂപയാണു നിരക്ക്. ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ മതിയാകും. 50 യാത്രകൾക്ക് 2195 രൂപ എന്ന തരത്തിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസ്സുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് പറഞ്ഞു 160 രൂപയുമാകും നിരക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190923/prime-minister-inaugurated-thalassery-mahi-bypass)