---
title: ""ഉമ്മയുടെയും ഉപ്പയുടെയും മറ്റു ബന്ധുക്കളുടെയും മാനസികവിഷമം സ്വാഭാവികം" പി കെ സുബൈറിന്റെ കത്തിനു മറുപടിയുമായി സി എം കൃഷ്ണൻ."
english_title: "CM Krishnan responds to PK Zubair's letter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19089/cm-krishnan-responds-to-pk-zubairs-letter"
published_at: "2022-01-04T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3eda5c5c6e_news card.jpg"
keywords: []
---

# "ഉമ്മയുടെയും ഉപ്പയുടെയും മറ്റു ബന്ധുക്കളുടെയും മാനസികവിഷമം സ്വാഭാവികം" പി കെ സുബൈറിന്റെ കത്തിനു മറുപടിയുമായി സി എം കൃഷ്ണൻ.

> **Lead Summary:** **തളിപ്പറമ്പ് : **മുസ്ലിം ലീഗ് നേതാവ് പി കെ സുബൈർ കഴിഞ്ഞ ദിവസം നടന്ന ഒരു മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സി എം കൃഷ്ണൻ സി എം കൃഷ്ണനും എഴുതിയ തുറന്ന കത്തിനു മറുപടിയുമായി.

## Article Content

**തളിപ്പറമ്പ് : **മുസ്ലിം ലീഗ് നേതാവ് പി കെ സുബൈർ കഴിഞ്ഞ ദിവസം നടന്ന ഒരു മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സി എം കൃഷ്ണൻ സി എം കൃഷ്ണനും എഴുതിയ തുറന്ന കത്തിനു മറുപടിയുമായി.

> "പ്രിയ സുഹൃത്ത് പി കെ സുബൈർ,താങ്കൾക്ക് സുഖം തന്നെയെന്ന് കരുതുന്നു. താങ്കൾ എഴുതിയ തുറന്ന കത്ത് ശ്രദ്ധയിൽപെട്ടു. അതിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ വസ്തുതകൾ അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്.

ചുടലയിൽ ഉള്ള സഹലയും പ്രഭാതും തമ്മിൽ നടന്ന വിവാഹം അവർ രണ്ടു പേരുടെയും ഉറച്ച തീരുമാനത്തിന്റെ ഭാഗമായി നടന്നതാണ്. അതിൽ സിപിഐ (എം) നോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ എനിക്കോ യാതൊരു ബന്ധവുമില്ല . നമ്മുടെ രാജ്യത്ത് നിലവിലുള്ള ഭരണഘടന അനുസരിച്ച് നിയമവ്യവസ്ഥ പാലിച്ചുകൊണ്ട് നിയമാനുസൃതമായി വിവാഹിതരായി വധൂവരൻമാരായ പ്രഭാതിനെയും സഹലയെയും യാദൃശ്ചികമായി ഞാൻ കണ്ടു മുട്ടിയതാണ്.

സഹലയെ എനിക്ക് ഇതിനുമുമ്പ് അറിയുകപോലുമില്ല. പ്രഭാതിന് എന്നെ അറിയാം ആ പരിചയം വച്ച് വിവാഹിതരായവർ എന്നോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തതിൽ എന്താണ് തെറ്റ്. നമ്മളൊക്കെ പൊതുപ്രവർത്തകർ അല്ലേ സുബൈറേ. പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഇത്തരം സന്ദർഭങ്ങൾ താങ്കൾക്കും ഉണ്ടായി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു.

പ്രായപൂർത്തിയായ രണ്ടുപേർ വിവാഹിതരായി ജീവിക്കാൻ തീരുമാനിക്കുന്നത് മതവിരുദ്ധമോ ജീവകാരുണ്യത്തിന് നിരക്കാത്ത കാര്യമോ നിയമവിരുദ്ധമോ അല്ലല്ലോ. മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതത്തെ എന്തിനു വേണ്ടിയാണ് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നത്.

> ഉമ്മയുടെയും ഉപ്പയുടെയും മറ്റ് ബന്ധുക്കളുടെയും മാനസിക വിഷമം സ്വാഭാവികമാണ്. അത് പരിഹരിക്കാനും അവരെ ആശ്വസിപ്പിക്കുന്നതിനും, അവരോടൊപ്പം നിന്ന് യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്താനും നമ്മുക്ക് കൂട്ടായി പരിശ്രമിക്കാം. ചില കുബുദ്ധികൾ ബോധപൂർവ്വം വർഗ്ഗീയ പരമായ ചേരിതിരിവിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി നടത്തുന്ന വസ്തുതകൾക്ക് നിരക്കാത്ത ദുഷ്പ്രചാരവേലയെ തള്ളിക്കളയണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു"

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19089/cm-krishnan-responds-to-pk-zubairs-letter)