---
title: " ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ നാഷണൽ ലെവൽ ലേഡി വെറ്റ് സ് ഡെ സെലിബ്രേഷൻ സംഘടിപ്പിച്ചു"
english_title: "National Level Lady Vets Day Celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190856/national-level-lady-vets-day-celebration"
published_at: "2024-03-11T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeb7210971c_news-card-Recovered.jpg"
keywords: []
---

#  ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ നാഷണൽ ലെവൽ ലേഡി വെറ്റ് സ് ഡെ സെലിബ്രേഷൻ സംഘടിപ്പിച്ചു

> **Lead Summary:** അന്താരാഷ്ട്ര വനിത ദിനത്തിൻ്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ നാഷണൽ ലെവൽ ലേഡി വെറ്റ് സ് ഡെ സെലിബ്രേഷൻ സംഘടിപ്പിച്ചു.കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടന്ന ആഘോഷ പരിപാടി കണ്ണൂർ റൂറൽ ജില്ലാ പോലിസ് ചീഫ് എം ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു .ഐ വി എ പ്രസിഡണ്ട് ഡോ: എൻ ഉഷാറാണി അധ്യക്ഷത വഹിച്ചു.

## Article Content

അന്താരാഷ്ട്ര വനിത ദിനത്തിൻ്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ നാഷണൽ ലെവൽ ലേഡി വെറ്റ് സ് ഡെ സെലിബ്രേഷൻ സംഘടിപ്പിച്ചു.കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടന്ന ആഘോഷ പരിപാടി കണ്ണൂർ റൂറൽ ജില്ലാ പോലിസ് ചീഫ് എം ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു .ഐ വി എ പ്രസിഡണ്ട് ഡോ: എൻ ഉഷാറാണി അധ്യക്ഷത വഹിച്ചു.

ഐ വി എ ലേഡിവിംഗ് പ്രസിഡണ്ട് ഡോ: ബബിത തൃപ്തി സ്പെഷൽ ഗസ്റ്റായിരുന്നു.സിനി ആർട്ടിസ്റ്റ് നന്ദന രാജൻ സാംസ്ക്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു.ഐ വി എ വനിത വിഭാഗം സംസ്ഥാന ജോയിൻ്റ് സെക്രട്ടരി ഡോ: കെ വി വത്സ കുമാരി, മൃഗസംരക്ഷണ വകുപ്പ് മുൻ ഡയറക്ടർ കെ ജി സുമ എന്നിവർ സംസാരിച്ചു.ജെ സി ഐ നാഷണൽ ട്രെയിനർ ഡോ: ഷെർന ജയ് ലാൽ ക്ലാസ്സെടുത്തു . സംഘാടക സമിതി ചെയർപേഴ്സൺ ഡോ :പി സരിക സ്വാഗതവും കൺവീനർ ഡോ : സിംസി ആനി ചെറിയാൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ പ്രാഗ്രത്ഭ്യം തെളിയിച്ച ദേശീയ- സംസ്ഥാന തലങ്ങളിലുള്ള വനിത ഡോക്ടർമാരെ ആദരിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190856/national-level-lady-vets-day-celebration)