---
title: "കഞ്ചാവ് പൊതികളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി"
english_title: "The young man was caught by excise with ganja packets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190770/the-young-man-was-caught-by-excise-with-ganja-packets"
published_at: "2024-03-11T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee837198b10_news-card-Recovered.jpg"
keywords: []
---

# കഞ്ചാവ് പൊതികളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പ്രസന്ന കുമാറും വി.വി യും പാർട്ടിയും മാട്ടൂൽ - മടക്കരയിൽ വെച്ച് കഞ്ചാവ് പൊതികളുമായി അഷ്റഫ് . വി.കെ എന്നയാളെ പിടികൂടി. മാട്ടൂൽ മടക്കര ഭാഗത്ത് സ്ക്കൂൾ കോളേജ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കരുതി വെച്ച കഞ്ചാവ് ആണ് പിടികൂടിയത്.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പ്രസന്ന കുമാറും വി.വി യും പാർട്ടിയും മാട്ടൂൽ - മടക്കരയിൽ വെച്ച് കഞ്ചാവ് പൊതികളുമായി അഷ്റഫ് . വി.കെ എന്നയാളെ പിടികൂടി. മാട്ടൂൽ മടക്കര ഭാഗത്ത് സ്ക്കൂൾ കോളേജ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കരുതി വെച്ച കഞ്ചാവ് ആണ് പിടികൂടിയത്.

മടക്കര , പാപ്പിനിശ്ശേരി, മാട്ടുൽ, പുതിയങ്ങാടി ഭാഗത്ത് ഉളള നിരവധി യുവാക്കൾ അഷ്റഫിൻ്റെ ഫോണിലേക്ക് കഞ്ചാവ് ആവശ്യാർത്ഥം വിളിക്കുന്നത്. ഇയാൾ മുൻപും കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ ആയിട്ടുണ്ട്.പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ജോർജ് ഫെർണ ണ്ടസ് പ്രിവെന്റീവ് ഓഫീസർ ഗ്രേഡുമാരായ രജിരാഗ് പി പി, ശ്രീകുമാർ വി പി, ഡ്രൈവർ ഇസ്മയിൽ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190770/the-young-man-was-caught-by-excise-with-ganja-packets)