---
title: "സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്ക്?; കോവിഡ് അവലോകന യോഗം ഇന്ന്"
english_title: "Kovid review meeting today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19069/kovid-review-meeting-today"
published_at: "2022-01-04T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3d8d422236_download.jpg"
keywords: []
---

# സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്ക്?; കോവിഡ് അവലോകന യോഗം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം: **കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

## Article Content

**തിരുവനന്തപുരം: **കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

ആള്‍ക്കൂട്ട നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.  സംസ്ഥാനത്ത് 181 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചെന്നാണ് ഇന്നലെ വരെയുള്ള കണക്ക്. ഇതില്‍ 42 പേര്‍ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.

രോഗം തീവ്രമാവുന്നില്ലെങ്കിലും ഒമൈക്രോണിന്റെ വ്യാപന ശേഷി ആശങ്കപ്പെടുത്തുന്നതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ആലോചിക്കുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളും ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19069/kovid-review-meeting-today)