---
title: "വടകര ഡിവൈ.എസ്.പിയുടെ വാഹനം കത്തിനശിച്ചു, ഒരാള്‍ പിടിയില്‍"
english_title: "Vadakara DYSP's vehicle burnt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190582/vadakara-dysps-vehicle-burnt"
published_at: "2024-03-10T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed3454d3034_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# വടകര ഡിവൈ.എസ്.പിയുടെ വാഹനം കത്തിനശിച്ചു, ഒരാള്‍ പിടിയില്‍

> **Lead Summary:** **കോഴിക്കോട് : **വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിനു മുന്നില്‍ കത്തിയ നിലയില്‍. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂര്‍ണമായി നശിച്ച നിലയിലാണ്. അതിനിടെ വടകര താഴെ അങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. രണ്ട് സംഭവങ്ങളും ഇന്നലെ രാത്രി തന്നെയാണ്. ഡിവൈഎസ്പി ഓഫീസിനു സമീപത്തു തന്നെയുള്ള ചാക്ക് കടയ്ക്കാണ് തീപിടിച്ചത്. കസ്റ്റഡിയില്‍ എടുത്തയാളെ ചോദ്യം ചെയ്യുന്നു.

## Article Content

**കോഴിക്കോട് : **വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിനു മുന്നില്‍ കത്തിയ നിലയില്‍. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂര്‍ണമായി നശിച്ച നിലയിലാണ്. അതിനിടെ വടകര താഴെ അങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. രണ്ട് സംഭവങ്ങളും ഇന്നലെ രാത്രി തന്നെയാണ്. ഡിവൈഎസ്പി ഓഫീസിനു സമീപത്തു തന്നെയുള്ള ചാക്ക് കടയ്ക്കാണ് തീപിടിച്ചത്. കസ്റ്റഡിയില്‍ എടുത്തയാളെ ചോദ്യം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190582/vadakara-dysps-vehicle-burnt)