---
title: "തളിപ്പറമ്പ് ആലക്കോട് റോഡിൽ സുസുക്കി വാഹനങ്ങളുടെ സ്പെയർപാർട്സുകൾ സൂക്ഷിച്ച സ്ഥലത്ത് വൻ തീപിടുത്തം"
english_title: "A massive fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190581/a-massive-fire"
published_at: "2024-03-10T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed3394c7a58_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ആലക്കോട് റോഡിൽ സുസുക്കി വാഹനങ്ങളുടെ സ്പെയർപാർട്സുകൾ സൂക്ഷിച്ച സ്ഥലത്ത് വൻ തീപിടുത്തം

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം. ആലക്കോട് റോഡില്‍ സുസൂക്കി സ്‌ക്കൂട്ടര്‍ സര്‍വീസ് സെന്ററിന് പിറകിലാണ് തീപിടിച്ചത്. ഇവിടെ സുസൂക്കി വാഹനങ്ങളുടെ സ്‌പേര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. പെട്ടെന്നുതന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയതിനാല്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് പടരുന്നത് തടയാന്‍ സാധിച്ചു. റസിഡന്‍ഷ്യല്‍ മേഖലയായതിനാല്‍ തീപിടുത്തം പരിഭ്രാന്തി പരത്തി. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജയ്, അഭിനേഷ്. അനൂപ്, ധനേഷ്, ജയന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം. ആലക്കോട് റോഡില്‍ സുസൂക്കി സ്‌ക്കൂട്ടര്‍ സര്‍വീസ് സെന്ററിന് പിറകിലാണ് തീപിടിച്ചത്. ഇവിടെ സുസൂക്കി വാഹനങ്ങളുടെ സ്‌പേര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. പെട്ടെന്നുതന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയതിനാല്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് പടരുന്നത് തടയാന്‍ സാധിച്ചു. റസിഡന്‍ഷ്യല്‍ മേഖലയായതിനാല്‍ തീപിടുത്തം പരിഭ്രാന്തി പരത്തി. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജയ്, അഭിനേഷ്. അനൂപ്, ധനേഷ്, ജയന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190581/a-massive-fire)