---
title: "തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെയും ജെം കിഡ്സ്‌ സ്കൂളിന്റെയും നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു"
english_title: "womens day clebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190580/womens-day-clebration"
published_at: "2024-03-10T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed32811b02e_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെയും ജെം കിഡ്സ്‌ സ്കൂളിന്റെയും നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു

> **Lead Summary:** തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ വ്യാപാരോൽസവിന്റെ ഭാഗമായി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷന്റെയും ജെം കിഡ്സ്‌ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ദിനത്തിൽ വിവിധമേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ തളിപറമ്പ വ്യാപാരഭവനിൽ വെച്ച് ആദരിക്കുകയും സംഗമം നടത്തുകയും ചെയ്തു.

## Article Content

തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ വ്യാപാരോൽസവിന്റെ ഭാഗമായി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷന്റെയും ജെം കിഡ്സ്‌ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ദിനത്തിൽ വിവിധമേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ തളിപറമ്പ വ്യാപാരഭവനിൽ വെച്ച് ആദരിക്കുകയും സംഗമം നടത്തുകയും ചെയ്തു.

തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസിന്റെ ആഭിമുഖ്യത്തിൽ പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ,കുറുമാത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീന,അജ്‌ന ഹബീബ് ജെം കിഡ്സ്, ഡോ:നഫീസ ബേബി, ഡോ:സബിത ഭാസ്കരൻ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചേർന്ന് കേക്ക് മുറിച്ചു കൊണ്ട് വനിതാ സംഗമം ഉൽഘാടനം ചെയ്തു.തളിപറമ്പ മുൻസിപ്പൽ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി.നിസാർ ഉപഹാര സമർപ്പണം നടത്തി,വനിതാദിനത്തോടനുബന്ധിച്ചു പകൽ നടത്തിയ മൈലാഞ്ചി ഡിസൈനിങ് മത്സര വിജയികൾക്ക് തളിപ്പറമ്പ ഡി വൈ എസ് പി പ്രമോദ്.പി സമ്മാന വിതരണം നടത്തി.

വ്യാപാരോത്സവ് കോർഡിനേറ്റർ എം.എ. മുനീർ,വൈസ് പ്രസിഡന്റുമാരായ കെ. അയൂബ്,കെ.പി.മുസ്തഫ അൽഫ,സെക്രട്ടറിമാരായ കെ.കെ.നാസർ,കെ.വി.ഇബ്രാഹിംകുട്ടി,സെക്രട്ടറിയേറ്റ് അംഗം കെ.അബ്ദുൽ റഷീദ്,യൂത്ത് വിംഗ് പ്രസിഡന്റ്‌ ബി.ശിഹാബ്,അഷ്‌റഫ്‌.സി.ടി,അലി അല്പി,സുബൈർ സൂപ്പർവിഷൻ എന്നിവർ സംസാരിച്ചു കലാ പരിപാടികളും ജം കിഡ്സ്‌ വിദ്യാർത്ഥികളുടെ കൾച്ചറൽ പ്രൊഗ്രം-കരാട്ടെ പ്രദർശനവും ഉണ്ടായി ചടങ്ങിൽ തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ടി.ജയരാജ്‌ നന്ദിയും പറഞ്ഞു. വ്യാപാരോത്സവ് '23-'24 റംസാൻ - ഈദ് - വിഷു പ്രമാണിച്ചു 2024ഏപ്രിൽ 22 വരെ നീട്ടിയിരിക്കുന്നു വ്യാപാരികൾ നിശ്ചിത തുകക്ക് സാധനങ്ങൾ വിൽക്കുമ്പോൾ കൂപ്പൺ നൽകുകയും ഉപഭോക്താക്കൾ കൂപ്പൺ ചോദിച്ചു വാങ്ങുകയും ചെയ്യുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190580/womens-day-clebration)