---
title: "ഓട്ടോ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാൻ അനുമതി ലഭിച്ച ഓട്ടോറിക്ഷകൾക്ക് തളിപ്പറമ്പ് നഗരസഭയുടെ സ്റ്റിക്കർ പതിക്കലിന്റെ ഉദ്ഘാടനം നടന്നു"
english_title: "inaugurated the installation of stickers for auto rickshaws "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190229/inaugurated-the-installation-of-stickers-for-auto-rickshaws"
published_at: "2024-03-08T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb032f86ae8_news-card.jpg"
keywords: []
---

# ഓട്ടോ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാൻ അനുമതി ലഭിച്ച ഓട്ടോറിക്ഷകൾക്ക് തളിപ്പറമ്പ് നഗരസഭയുടെ സ്റ്റിക്കർ പതിക്കലിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** തളിപ്പറമ്പ നഗരസഭ പരിധിയിലെ വിവിധ ഓട്ടോ സ്റ്റാന്റുകളിൽ പാർക്ക്‌ ചെയ്യാൻ അനുമതി ലഭിച്ച ഓട്ടോ റിക്ഷകൾക്ക് നഗരസഭയുടെ സ്റ്റിക്കർ പതിക്കലിന്റെ ഉദ്ഘാടനം റിക്രീയേഷൻ ക്ലബ്ബിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ അധ്യക്ഷത വഹിച്ചു. ഐഡി കാർഡ് വിതരണം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ നിർവഹിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ പരിധിയിലെ വിവിധ ഓട്ടോ സ്റ്റാന്റുകളിൽ പാർക്ക്‌ ചെയ്യാൻ അനുമതി ലഭിച്ച ഓട്ടോ റിക്ഷകൾക്ക് നഗരസഭയുടെ സ്റ്റിക്കർ പതിക്കലിന്റെ ഉദ്ഘാടനം റിക്രീയേഷൻ ക്ലബ്ബിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ അധ്യക്ഷത വഹിച്ചു. ഐഡി കാർഡ് വിതരണം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ നിർവഹിച്ചു.

നഗരസഭ സ്ഥിരം സമിതി ആദ്യക്ഷ  ഖദീജ കെ പി, കൗൺസിലർമാരായ ഗിരീശൻ സി വി, കൊടിയിൽ സലീം,കെ വത്സരാജൻ,SHO തളിപ്പറമ്പ പോലീസ് സ്റ്റേഷൻ റഫീഖ് പി, സംയുക്ത യൂണിയൻ ചെയർമാൻ ശ്രീ. സി ഉമ്മർ, സംയുക്ത യൂണിയൻ കൺവീനർ ചന്ദ്രൻ എം, INTUC വേണുഗോപാൽ പി വി, STU കുഞ്ഞഹമ്മദ് കെ, CITU പി പി പദ്മനാഭൻ, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.നഗരസഭ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും നഗരസഭ സുപ്രണ്ട് സുരേഷ് കസ്തൂരി നന്ദി അറിയിച്ചും സംസാരിച്ചു.15.3.2024 മുതൽ സ്റ്റിക്കറൂം ഐഡികാർഡും ഇല്ലാത്ത ഓട്ടോറിക്ഷകൾക്ക് തളിപ്പറമ്പിൽ പാർക്ക് ചെയ്യാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല. ഡ്രൈവർമാർ കാക്കി വസ്ത്രങ്ങൾ നിർബന്ധമായും ധരിക്കേണ്ടതാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190229/inaugurated-the-installation-of-stickers-for-auto-rickshaws)