---
title: "ജൈവമാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ നിർമ്മിക്കുന്ന വിൻഡ്രോ കമ്പോസ്റ്റിംഗ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Inauguration of Windrow Composting Work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190227/inauguration-of-windrow-composting-work"
published_at: "2024-03-08T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb016c2597f_news-card.jpg"
keywords: []
---

# ജൈവമാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ നിർമ്മിക്കുന്ന വിൻഡ്രോ കമ്പോസ്റ്റിംഗ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ 98 ലക്ഷം വകയിരുത്തി ജൈവ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ നിർമ്മിക്കുന്ന വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ 98 ലക്ഷം വകയിരുത്തി ജൈവ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ നിർമ്മിക്കുന്ന വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

വാർഡ് കൗൺസിലർ റഹ്മത്ത് ബീഗം അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, ഷബിത എം കെ, രജില പി, ഖദീജ കെ പി കൗൺസിലർമാരായ സി വി ഗിരീശൻ, വത്സരാജൻ, സുജാത, എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ വി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

തളിപ്പറമ്പ് നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും, നഗരസഭ സുപ്രണ്ട് സുരേഷ് കസ്തൂരി നന്ദി അറിയിച്ചു സംസാരിച്ചു. മൂന്നുമാസംകൊണ്ട് പണിപൂർത്തീകരിക്കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190227/inauguration-of-windrow-composting-work)