---
title: "തളിപ്പറമ്പിൽ പരിശോധനക്കെത്തിയ ആർടിഒ വാഹനത്തിന് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കേറ്റും ഇല്ലായെന്ന് ആരോപണം: നാട്ടുകാർ വാഹനം തടഞ്ഞു"
english_title: "RTO vehicle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/190080/rto-vehicle"
published_at: "2024-03-08T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ea802e56c22_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ പരിശോധനക്കെത്തിയ ആർടിഒ വാഹനത്തിന് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കേറ്റും ഇല്ലായെന്ന് ആരോപണം: നാട്ടുകാർ വാഹനം തടഞ്ഞു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ വാഹന പരിശോധനയ്ക്ക് എത്തിയ മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർ സെപ്ടർ വാഹനത്തിന് ഇൻഷുറൻസും പൊലൂഷനും ഇല്ലെന്ന് നാട്ടുകാർ. തളിപ്പറമ്പ് ദേശീയപാതയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ വാഹന പരിശോധനയ്ക്ക് എത്തിയ മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർ സെപ്ടർ വാഹനത്തിന് ഇൻഷുറൻസും പൊലൂഷനും ഇല്ലെന്ന് നാട്ടുകാർ. തളിപ്പറമ്പ് ദേശീയപാതയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

ഇന്‍ഷൂറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പരിശോധനക്കെത്തിയ തളിപ്പറമ്പിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ പിടികൂടി പിഴ ഈടാക്കിക്കൊണ്ടിരിക്കെയാണ് ഒരാൾ എം.വി.ഡിയുടെ ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ നമ്പര്‍ മൊബൈല്‍ ആപ്പ് വഴി പരിശോധിച്ചത്.

6 മാസം മുമ്പ് ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞ വാഹനത്തിന് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റും കാലാവധി കഴിഞ്ഞതാണെന്ന് അവർ ആരോപിച്ചു. ഇതോടെ പിഴ ലഭിച്ചവര്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ തടഞ്ഞുവെച്ചു. ഒടുവിൽ പോലീസ് എത്തിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/190080/rto-vehicle)