---
title: "ആൻ്റണിയുടെ മകൻ പോയി, കരുണാകരന്‍റെ മകൾ പോകുന്നു, ഇനി ആരൊക്കെ പോകുമെന്ന് കണ്ടറിയാം: എം.വി ഗോവിന്ദൻ"
english_title: "MV Govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189962/mv-govindan"
published_at: "2024-03-07T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e99b424c645_news-card.jpg"
keywords: []
---

# ആൻ്റണിയുടെ മകൻ പോയി, കരുണാകരന്‍റെ മകൾ പോകുന്നു, ഇനി ആരൊക്കെ പോകുമെന്ന് കണ്ടറിയാം: എം.വി ഗോവിന്ദൻ

> **Lead Summary:** കോൺഗ്രസ് നാളെ ബി.ജെ.പി.യിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിന്‍റെ ഡസൻ നേതാക്കളാണ് ഇന്ത്യയിൽ ഉടനീളം ബി.ജെ.പി.യിലേക്ക് പോകുന്നത്. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനം ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിന്‍റെ തെളിവാണെന്നും ഗോവിന്ദൻ പറഞ്ഞു.

## Article Content

കോൺഗ്രസ് നാളെ ബി.ജെ.പി.യിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിന്‍റെ ഡസൻ നേതാക്കളാണ് ഇന്ത്യയിൽ ഉടനീളം ബി.ജെ.പി.യിലേക്ക് പോകുന്നത്. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനം ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിന്‍റെ തെളിവാണെന്നും ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ രണ്ടക്ക നമ്പർ തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിൽ ബി.ജെ.പി.ക്കാർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബി.ജെ.പിയിൽ എത്തിക്കും. അതിൽ നിന്നാണ് പ്രധാനമന്ത്രിയുടെ രണ്ടക്കം എന്ന പ്രയോഗം വന്നത്. എ.കെ ആൻ്റണിയുടെ മകൻ പോയി, കരുണാകരന്‍റെ മകൾ പോകുന്നു, ഇനി ആരൊക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം. വടകരയിൽ ഇടതുപക്ഷ മുന്നണി ജയിക്കാൻ പോവുകയാണ് അതുകൊണ്ടുതന്നെ അവിടെ മുരളീധരൻ ആണോ എന്ന് നോക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189962/mv-govindan)