---
title: "ട്രെയിനിൽ യാത്രക്കാരന് മർദ്ദനം: ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്"
english_title: "Muslim League demands stern action against official"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18992/muslim-league-demands-stern-action-against-official"
published_at: "2022-01-03T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2eb006453c_df7d5d52-ef3c-4478-8841-a4baac4eb349.jpg"
keywords: []
---

# ട്രെയിനിൽ യാത്രക്കാരന് മർദ്ദനം: ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ: **ടിക്കറ്റില്ലാത്തതിന്റെ പേരിൽ ട്രെയിനിൽ യാത്രക്കാരനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:അബ്ദുൽകരീം ചേലേരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂരിനും തലശ്ശേരിക്കുമിടയിൽ മാവേലി എസ്പ്രസിലാണ് യാത്രക്കാരന് പോലീസ് മർദ്ദനമേറ്റത്.

## Article Content

**കണ്ണൂർ: **ടിക്കറ്റില്ലാത്തതിന്റെ പേരിൽ ട്രെയിനിൽ യാത്രക്കാരനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:അബ്ദുൽകരീം ചേലേരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂരിനും തലശ്ശേരിക്കുമിടയിൽ മാവേലി എസ്പ്രസിലാണ് യാത്രക്കാരന് പോലീസ് മർദ്ദനമേറ്റത്.

ട്രെയിനിൽ ടിക്കറ്റ് പരിശോധിക്കാനോ ടിക്കറ്റ് ഇല്ലാത്തതിന്റെപേരിൽ യാത്രക്കാരനെ കയ്യേറ്റം ചെയ്യാനോ പൊലീസിന് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നിട്ടുള്ളത്. സ്ലീപ്പർ ക്ലാസ്സിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്ത യാത്രകാരനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ കേരളം ചർച്ചചെയ്യുന്നത് .

കേരളത്തിലിപ്പോൾ സമനില തെറ്റിയ പോലീസാണുള്ളത്. തങ്ങളുടെ അധികാരങ്ങൾ എന്താണെന്ന് പോലും അറിയാതെ എന്തും കാട്ടികൂട്ടുന്ന ഒരു ആൾകൂട്ടമായി പോലീസ് സേന മാറിയിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവു മികച്ച പോലീസ് സംവിധാനം ഉണ്ടായിരുന്ന കേരളത്തിൽ ആഭ്യന്തര മന്ത്രിയുടെ പദവികൂടെ വഹിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസ് ഉപദേശകരുംകൂടി സേനയെ ചരടുപൊട്ടിയ പട്ടം പോലെ ആക്കിയിരിക്കുകയാണെന്നും, ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി അത് മറ്റാർക്കെങ്കിലും ഏൽപ്പിച്ച് കേരളത്തെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18992/muslim-league-demands-stern-action-against-official)