---
title: "കുറ്റ്യേരി സർവീസ് സഹകരണ ബാങ്ക് മൊബൈൽ ആപ്പും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു"
english_title: "website and bank application"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189844/website-and-bank-application"
published_at: "2024-03-07T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e939ba83984_news-card.jpg"
keywords: []
---

# കുറ്റ്യേരി സർവീസ് സഹകരണ ബാങ്ക് മൊബൈൽ ആപ്പും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു

> **Lead Summary:** > കുറ്റ്യേരി സർവീസ് സഹകരണ ബാങ്ക് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടപ്പിലാക്കുന്ന " റെയിൻബോ " മൊബൈൽ അപ്ലിക്കേഷൻന്റെയും വെബ് സൈറ്റിന്റെയും ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു.. മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ നിർവഹിച്ചു.

## Article Content

> കുറ്റ്യേരി സർവീസ് സഹകരണ ബാങ്ക് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടപ്പിലാക്കുന്ന " റെയിൻബോ " മൊബൈൽ അപ്ലിക്കേഷൻന്റെയും വെബ് സൈറ്റിന്റെയും ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു.. മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ നിർവഹിച്ചു.

വെബ്സൈറ്റിന്റെ ഉദ്ഘാടനം തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്റ്റർ ( ജനറൽ ) വി സുനിൽകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.എച്ച് വിജയൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി ബാലകൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആർ ഗോപാലൻ മാസ്റ്റർ, സി ബാലകൃഷ്ണൻ, ടിവി രതീഷ്, കെ എം പ്രവീൺ, കെ വി മധുസൂദനൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ പി വി പദ്മനാഭൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189844/website-and-bank-application)