---
title: "മേരിഗിരി ഹൈസ്കൂൾ തേർത്തല്ലിയിലെ 1989'90 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ കൂട്ടായ്മ നടത്തി"
english_title: "Fellowship was conducted by the 1989'90 SSLC batch students of Merigiri High School, Therthalli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18983/fellowship-was-conducted-by-the-198990-sslc-batch-students-of-merigiri-high-school-therthalli"
published_at: "2022-01-03T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2e0918e099_EDSC_0001 (177).JPG"
keywords: []
---

# മേരിഗിരി ഹൈസ്കൂൾ തേർത്തല്ലിയിലെ 1989'90 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ കൂട്ടായ്മ നടത്തി

> **Lead Summary:** മേരിഗിരി ഹൈസ്കൂൾ തേർത്തല്ലിയിലെ 1989'90 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ 31 വർഷത്തിന് ശേഷം തേർത്തല്ലി ഡ്രീം ലാൻഡ് ഓഡിറ്റോറിയത്തിൽ വച്ച് ചങ്ങാതികൂട്ടം എന്ന പേരിൽ സ്നേഹ കൂട്ടായ്മ നടത്തി. ഒരുമിച്ച് പഠിച്ച ആ കാലഘട്ടത്തെ എല്ലാവരും ഒന്നുകൂടി പൊടി തട്ടി ഓർത്തടുത്തു.

## Article Content

മേരിഗിരി ഹൈസ്കൂൾ തേർത്തല്ലിയിലെ 1989'90 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ 31 വർഷത്തിന് ശേഷം തേർത്തല്ലി ഡ്രീം ലാൻഡ് ഓഡിറ്റോറിയത്തിൽ വച്ച് ചങ്ങാതികൂട്ടം എന്ന പേരിൽ സ്നേഹ കൂട്ടായ്മ നടത്തി. ഒരുമിച്ച് പഠിച്ച ആ കാലഘട്ടത്തെ എല്ലാവരും ഒന്നുകൂടി പൊടി തട്ടി ഓർത്തടുത്തു.

ഗീത കുമാരിയുടെ ഈശ്വര പ്രാർഥനയോടെ രാവിലെ 9.00 മണിക്ക് പരിപാടികൾ ആരംഭിച്ചു. മാത്യ എം സി മാവേലിയിൽ എല്ലാവരെയും സ്വാഗതം ചെയ്തു. നിര്യാതരായ, അദ്ധ്യാപകരെയും സഹപാഠികളെയും പ്രത്യകം ഓർത്തു. ഫാ.ടൈസ് വർഗീസ് (പ്രിൻസിപ്പൽ, ഡോൺബോസ്കോ ഹയർ സെക്കണ്ടറി സ്കൂൾ, ആസ്സാം ) കേക്ക് മുറിച്ച് ആശംസ അറിയിച്ചു.

ജോസഫ് കെ എ കല്ലിടുക്കിലിന്റെ അധ്യക്ഷതയിൽ ഫാദർ ബിജോയ് ഉത്ഘാടനം ചെയ്തു. ഫാ ബിജോയി, ജേക്കബ് ആന്റണി, അച്ചാമ്മ ജോസഫ് കല്ലിടുക്കിൽ (പ്രസിഡന്റ് ), പ്രസന്നകുമാരി (ജോ. സെക്രട്ടറി ) എന്നിവർ ദീപം തെളിച്ചു. സലിൻ കുമാർ-എഡിറ്റർ ( പോലീസ്, ക്രൈം ബ്രാഞ്ച് കാസർകോട്) സമരണി യെ പറ്റി സംസാരിച്ചു. ഡെന്നീസ് കൃര്യൻ ( അദ്ധ്യാപിക, ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കമ്പല്ലൂർ ) സ്മരണിക പ്രകാശനം ചെയ്തു, ആദ്യ കോപ്പി അന്നമ്മ ടീച്ചർ സ്വീകരിച്ചു.

ആൽബർട്ട് അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. 1989' 90 കാലഘട്ടത്തിൽ മേരിഗിരി സ്കൂളിലെ അദ്ധ്യാപകർ ആയിരുന്ന ലൂക്കാച്ചൻ തോമസ് , കുര്യാക്കോസ്, ബേബി കുരിശുമൂട്ടിൽ, വർക്കി, ജോസ്, സെബാസ്റ്റ്യൻ , ബേബി, അച്ചാമ്മ, അന്നമ്മ, തങ്കമ്മ, എന്നിവരെയും അക്കാലയളവിൽ സ്‌കൂളിന് മുൻവശം കച്ചവട സ്ഥാപനം നടത്തിയ ശ്രീ.കുഞ്ഞികണ്ണനെയും പൊന്നാട അണിയിച്ചും മെമെന്റോ, സമരണിക എന്നിവ പ്രദാനം ചെയ്തും ആദരിച്ചു.

പങ്കെടുത്ത എല്ലാ സഹപാഠികൾക്കും മേമന്റോയും സ്മരണികയും നൽകി. സഹപാഠികൾ വിവിധ കലാപരിപാടികളും നടത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. വൈകിട്ട് 4 മണിക്ക് ശ്രീ. സജി തോമസിന്റെ നന്ദി പ്രകടനത്തിന് ശേഷം ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18983/fellowship-was-conducted-by-the-198990-sslc-batch-students-of-merigiri-high-school-therthalli)