---
title: "പാച്ചേനി ഗവ.ഹൈസ്കൂൾ എസ് പി സി യൂണിറ്റ് അവധിക്കാല ക്യാമ്പ് ' 'സ്വാസ്ഥ്യം' സമാപിച്ചു"
english_title: "Pacheni Govt. High School SPC Unit Holiday Camp 'Swasthyam' concludes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18980/pacheni-govt-high-school-spc-unit-holiday-camp-swasthyam-concludes"
published_at: "2022-01-03T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2de6465390_c2d41431-826b-4914-ae09-7c7b26494e39.jpg"
keywords: []
---

# പാച്ചേനി ഗവ.ഹൈസ്കൂൾ എസ് പി സി യൂണിറ്റ് അവധിക്കാല ക്യാമ്പ് ' 'സ്വാസ്ഥ്യം' സമാപിച്ചു

> **Lead Summary:** **പരിയാരം : **പാച്ചേനി ഗവ.ഹൈസ്കൂൾ എസ്.പി.സി യൂനിറ്റ് അവധിക്കാല ക്യാമ്പ് 'സ്വാസ്ഥ്യം'പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഷീബ ഉദ്ഘാടനം ചെയ്തു. പരിയാരം പോലീസ്‌ ഇൻസ്പെക്ടർ കെ.വി.ബാബു മുഖ്യപ്രഭാഷണം നടത്തി.

## Article Content

**പരിയാരം : **പാച്ചേനി ഗവ.ഹൈസ്കൂൾ എസ്.പി.സി യൂനിറ്റ് അവധിക്കാല ക്യാമ്പ് 'സ്വാസ്ഥ്യം'പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഷീബ ഉദ്ഘാടനം ചെയ്തു. പരിയാരം പോലീസ്‌ ഇൻസ്പെക്ടർ കെ.വി.ബാബു മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ സുജിന, സീനിയർ അസിസ്റ്റന്റ് വി.വി.അജേഷ്,സ്റ്റാഫ് സെക്രട്ടറി ജോസ് ലിൻ ജോസഫ് എന്നിവർ സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് പി.സി. റഷീദ് പതാക ഉയർത്തി. ക്യാമ്പിന്റെ ഭാഗമായി അവുങ്ങും പൊയിൽ പാറപ്പുറത്തെ നിച്ചകുളം പരിസരം വൃത്തിയാക്കി.

പ്ലാസ്റ്റിക്കുകാൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. നൂറോളം കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാമ്പിൽ സർസയ്യിദ് കോളേജ് മലയാളം അധ്യാപകൻ നവാസ് മന്നൻ,സീക്ക് പ്രവർത്തകൻ ആനന്ദ് പേക്കടം,ഒ.കെ.അഖില, കെ.വി.രാഗേഷ് വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. സി.പി.ഒ മാരായ ലിഷ, കെ.മുഹമ്മദ് റാഫി,പാർവതി സത്യൻ, കെ.പി.ഹാജറ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18980/pacheni-govt-high-school-spc-unit-holiday-camp-swasthyam-concludes)