---
title: "പണം നൽകിയിട്ടും ചെക്ക് തിരികെ നൽകിയില്ല, യുവാവിനെതിരെ പരാതി"
english_title: "a complaint was filed against the youth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189626/a-complaint-was-filed-against-the-youth"
published_at: "2024-03-06T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e802215fd6c_Untitled-2_web.jpg"
keywords: []
---

# പണം നൽകിയിട്ടും ചെക്ക് തിരികെ നൽകിയില്ല, യുവാവിനെതിരെ പരാതി

> **Lead Summary:** **തളിപ്പറമ്പ്: **ഒരുമിച്ച് ആരംഭിച്ച ബിസിനസ് തർക്കം കാരണം മതിയാക്കിയപ്പോൾ യുവാവ് നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ നല്‍കിയിട്ടും ചെക്ക് തിരികെ നല്‍കാതെ ബാങ്കില്‍ കളക്ഷന് അയച്ച് വഞ്ചിച്ചെന്ന പരാതിയിൽ മറ്റൊരാൾക്കെതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **ഒരുമിച്ച് ആരംഭിച്ച ബിസിനസ് തർക്കം കാരണം മതിയാക്കിയപ്പോൾ യുവാവ് നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ നല്‍കിയിട്ടും ചെക്ക് തിരികെ നല്‍കാതെ ബാങ്കില്‍ കളക്ഷന് അയച്ച് വഞ്ചിച്ചെന്ന പരാതിയിൽ മറ്റൊരാൾക്കെതിരെ കേസ്.

പന്നിയൂര്‍ പൂമംഗലത്തെ വി.സജിയാണ്(42) പട്ടുവം മംഗലശേരിയിലെ പുല്ലായിക്കൊടി വീട്ടില്‍ രഘുവിന്റെ(46)പേരില്‍ പരാതി നല്‍കിയത്. 2022 ഒക്ടോബര്‍ 17ന് ഇരുവരും ചേര്‍ന്ന് ആരംഭിച്ച കൂട്ടുകച്ചവടം തര്‍ക്കം കാരണം അവസാനിപ്പിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം രഘുവിന്റെ പേരില്‍ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189626/a-complaint-was-filed-against-the-youth)