---
title: "പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും; അക്കൗണ്ടുകൾ ലോഗൗട്ട് ആയി"
english_title: "Facebook and instagram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189554/facebook-and-instagram"
published_at: "2024-03-05T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e746e01c814_Screenshot_20240305_214750_Google.jpg"
keywords: []
---

# പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും; അക്കൗണ്ടുകൾ ലോഗൗട്ട് ആയി

> **Lead Summary:** മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാ​ഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോ​ഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന് തകരാർ സംഭവിച്ചത്.

## Article Content

മെറ്റയുടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാ​ഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോ​ഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന് തകരാർ സംഭവിച്ചത്.

ലോ​ഗൗട്ട് ചെയ്യാനുള്ള നിർദേശം നൽകുന്നുണ്ടെങ്കിലും പാസ് വേർഡ് നൽകി ലോ​ഗിന് ശ്രമിക്കുമ്പോൾ‌ ലോ​ഗിൻ ചെയ്യാൻ‌ കഴിയാതെ വരുന്നു. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ തകരാറിന് പിന്നിലെ കാരണം വ്യക്തമല്ല.ഫേസ്ബുക്കിന് തകരാറായതോടെ എക്സിൽ‌ ട്രോൾ മഴയാണ് നിറയുന്നത്.ഫേസ്ബുക്കിന് എന്തുപറ്റിയെന്നറിയാൻ എല്ലാവരും എക്സിലേക്ക് വരുന്നതാണ് ട്രോളിനടിസ്ഥാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189554/facebook-and-instagram)