---
title: "കിണര്‍ കുഴിക്കുന്നതിനിടയില്‍ കയര്‍പൊട്ടി വീണ് തൊഴിലാളിക്ക് പരിക്കേറ്റു"
english_title: "The worker was injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189505/the-worker-was-injured"
published_at: "2024-03-05T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കിണര്‍ കുഴിക്കുന്നതിനിടയില്‍ കയര്‍പൊട്ടി വീണ് തൊഴിലാളിക്ക് പരിക്കേറ്റു

> **Lead Summary:** **മാതമംഗലം:** കിണര്‍ കുഴിക്കുന്നതിനിടയില്‍ കയര്‍പൊട്ടി അകത്തേക്ക് വീണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. മാതമംഗലം പുനയങ്കോട് സ്വദേശി പടിഞ്ഞാറ്റയില്‍ വീട്ടില്‍ മോഹനന്‍നാണ് പരിക്ക്. എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 മാതമംഗലം ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന മുനീറ മന്‍സിലില്‍ മുനീറയുടെ വീട്ടുപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിണറിലാണ് കയര്‍ പൊട്ടിവീണ് മോഹനന് പരിക്കേറ്റത്. ഇന്ന് രാവിലെ 8:20 നാണ് സംഭവം.

## Article Content

**മാതമംഗലം:** കിണര്‍ കുഴിക്കുന്നതിനിടയില്‍ കയര്‍പൊട്ടി അകത്തേക്ക് വീണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. മാതമംഗലം പുനയങ്കോട് സ്വദേശി പടിഞ്ഞാറ്റയില്‍ വീട്ടില്‍ മോഹനന്‍നാണ് പരിക്ക്. എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 മാതമംഗലം ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന മുനീറ മന്‍സിലില്‍ മുനീറയുടെ വീട്ടുപറമ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിണറിലാണ് കയര്‍ പൊട്ടിവീണ് മോഹനന് പരിക്കേറ്റത്. ഇന്ന് രാവിലെ 8:20 നാണ് സംഭവം.

കിണറിന് ഏകദേശം 6 മീറ്റര്‍ താഴ്ച്ചയുണ്ടായിരുന്നു. കാലിന് ഗുരുതരമായി പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പെരിങ്ങോം അഗ്‌നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.തോമസിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഐ.ഷാജീവ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം .രാജേഷ്, കെ.വി.വിപിന്‍, ജെ.ജഗന്‍, പി.ലിജു, വി.എന്‍.രവീന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189505/the-worker-was-injured)