---
title: " തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു"
english_title: "case against five"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189452/case-against-five"
published_at: "2024-03-05T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6b39bb1111_Untitled-2_web.jpg"
keywords: []
---

#  തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കൂവേരി കാക്കടവിലെ പി.വി.ഷനിഷയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവിന്റെ ജേഷ്ടന്റെ മകളെ കുറിച്ച് അപവാദം പറഞ്ഞത് ചോദിക്കാന്‍ ചെന്നതിലുള്ള വിരോധം കൊണ്ട് ഭര്‍ത്താവിന്റെ മറ്റൊരു സഹോദരനായ കൂവേരി കാക്കടവ് സ്വദേശിയായ രാജനും, മക്കളായ രമ്യ, രഖിത, രചന എന്നിവരും ചേര്‍ന്ന് ഷനിഷയെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും, പിടിച്ച് തള്ളുകയും മര്യാദ ലംഘനം നടത്തിയെന്നുമാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കൂവേരി കാക്കടവിലെ പി.വി.ഷനിഷയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവിന്റെ ജേഷ്ടന്റെ മകളെ കുറിച്ച് അപവാദം പറഞ്ഞത് ചോദിക്കാന്‍ ചെന്നതിലുള്ള വിരോധം കൊണ്ട് ഭര്‍ത്താവിന്റെ മറ്റൊരു സഹോദരനായ കൂവേരി കാക്കടവ് സ്വദേശിയായ രാജനും, മക്കളായ രമ്യ, രഖിത, രചന എന്നിവരും ചേര്‍ന്ന് ഷനിഷയെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും, പിടിച്ച് തള്ളുകയും മര്യാദ ലംഘനം നടത്തിയെന്നുമാണ് പരാതി.

ഫെബ്രുവരി 25 ന് നടന്ന സംഭവത്തില്‍ രാജന്റെ മരുമകനായ രാജേഷും പ്രതിയാണ്. രാജന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഷനിഷയുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ നേരത്തെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189452/case-against-five)