---
title: "വീട്ടിൽ സൂക്ഷിച്ച 80 ലിറ്റർ വാഷും 2 ലിറ്റർ ചാരായവും കണ്ടെടുത്തു, പ്രതി ഓടി രക്ഷപെട്ടു "
english_title: "Excise raid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189385/excise-raid"
published_at: "2024-03-04T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5f983bda6e_20240304_221011.jpg"
keywords: []
---

# വീട്ടിൽ സൂക്ഷിച്ച 80 ലിറ്റർ വാഷും 2 ലിറ്റർ ചാരായവും കണ്ടെടുത്തു, പ്രതി ഓടി രക്ഷപെട്ടു 

> **Lead Summary:** ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ചാഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ വലിയ അരീക്കമല, വഞ്ചിയം പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ വഞ്ചിയം പ്രദേശത്തെ പ്രധാന ചാരായം വില്പനക്കാരാനായ ഷിബു കോട്ടി എന്നയാൾക്കെതിരെ 2 ലിറ്റർ ചാരായവും,80 ലിറ്റർ വാഷും വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു.പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നു.

## Article Content

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ചാഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ വലിയ അരീക്കമല, വഞ്ചിയം പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ വഞ്ചിയം പ്രദേശത്തെ പ്രധാന ചാരായം വില്പനക്കാരാനായ ഷിബു കോട്ടി എന്നയാൾക്കെതിരെ 2 ലിറ്റർ ചാരായവും,80 ലിറ്റർ വാഷും വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു.പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നു.

റെയിഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്  കെ.പി. വിജയൻ ഗ്രേഡ്. പ്രിവൻ്റീവ് ഓഫസർ ടി.ആർ രാജേഷ് സി.ഇ.ഒമാരായ ഷെഫീക്ക് എം.എം. പി ഷിബു, അഖിൽജോസ് വനിതാ സി.ഇ.ഒ ശ്രീജ.എസ്. കുമാർ ഡ്രൈവർ.കെ.വി.പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189385/excise-raid)