---
title: "പൈതൽ മലയിലെ റിസോർട്ടുകളിൽ  വിനോദ സഞ്ചാരികളുടെ തിരക്ക്; ഒപ്പം ഒമൈക്രോൺ ആശങ്കയും"
english_title: "Omikron threat: Tourist crowds at Paithal hill resorts; And anxiety"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18934/omikron-threat-tourist-crowds-at-paithal-hill-resorts-and-anxiety"
published_at: "2022-01-03T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2abc7609e7_d38db0fa-3f3f-4c55-a9b3-18ef2f18ca5e.jpg"
keywords: []
---

# പൈതൽ മലയിലെ റിസോർട്ടുകളിൽ  വിനോദ സഞ്ചാരികളുടെ തിരക്ക്; ഒപ്പം ഒമൈക്രോൺ ആശങ്കയും

> **Lead Summary:** **ശ്രീകണ്ഠപുരം∙ **ക്രിസ്മസ്, പുതുവത്സര സീസൺ ആയതോടെ മലയോര ടൂറിസ്റ്റ് കേന്ദ്രമായ പൈതൽ മലയിൽ റിസോർട്ടുകളിൽ കനത്ത തിരക്ക്. ദിവസങ്ങൾക്ക് മുൻപെ മുറി ബുക്ക് ചെയ്താണ് സഞ്ചാരികൾ പലരും ഇവിടെ എത്തുന്നത്.

## Article Content

**ശ്രീകണ്ഠപുരം∙ **ക്രിസ്മസ്, പുതുവത്സര സീസൺ ആയതോടെ മലയോര ടൂറിസ്റ്റ് കേന്ദ്രമായ പൈതൽ മലയിൽ റിസോർട്ടുകളിൽ കനത്ത തിരക്ക്. ദിവസങ്ങൾക്ക് മുൻപെ മുറി ബുക്ക് ചെയ്താണ് സഞ്ചാരികൾ പലരും ഇവിടെ എത്തുന്നത്.

എന്നാൽ ഒമിക്രോൺ ഭീഷണി പുതിയ പ്രതിസന്ധി ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ് റിസോർട്ട് ഉടമകളും, സഞ്ചാരികളും. വേനൽക്കാലത്ത് സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്ന 3 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് പൈതൽമല, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി എന്നിവ.

ക്രിസ്മസ്, പുതുവത്സര സീസണിലാണ് ഇവിടെ സഞ്ചാരികൾ കൂടുതൽ എത്തുന്നത്.

ഇവിടത്തെ പ്രത്യേക തരം കാലാവസ്ഥ ആസ്വദിക്കാൻ എത്തുന്നവരാണ് ഏറെയും. മഴ മാറിയതോടെ മലയിലും, താഴ്‌വരയിലും എല്ലാം ഇപ്പോൾ കനത്ത മഞ്ഞാണ്. ഉച്ചയോടെ മലയും പരിസരവും കോട മഞ്ഞിൽ പുതയുന്നു. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന 6 റിസോർട്ടുകൾ ഉണ്ട്. 600 ലേറെ പേർക്ക് താമസിക്കാൻ സംവിധാനം ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18934/omikron-threat-tourist-crowds-at-paithal-hill-resorts-and-anxiety)