---
title: "പോളിയോ തുള്ളി മരുന്ന് വിതരണം: തളിപ്പറമ്പ് നഗരസഭാ തല ഉദ്ഘാടനം നടന്നു "
english_title: "Distribution of polio drops"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189247/distribution-of-polio-drops"
published_at: "2024-03-04T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5618b9a2f9_news-card.jpg"
keywords: []
---

# പോളിയോ തുള്ളി മരുന്ന് വിതരണം: തളിപ്പറമ്പ് നഗരസഭാ തല ഉദ്ഘാടനം നടന്നു 

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെയുടെയും ഏഴോo പി എച്ച്സി യുടെയും നേതൃത്വത്തിൽ ദേശീയ പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ടൗൺ സ്ക്വയറിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു . പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെയുടെയും ഏഴോo പി എച്ച്സി യുടെയും നേതൃത്വത്തിൽ ദേശീയ പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ടൗൺ സ്ക്വയറിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു . പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി കൗൺസിലർ ഈ കുഞ്ഞിരാമൻ, ഗിരീഷ് പൂക്കോത്ത്, റിയാസ് കെ സ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏഴോo പി എച്ച് സി എച്ച് ഐ ബിജു കെ എൻ സ്വാഗതവും ബൂത്ത്‌ കോർഡിനേറ്റർ പി വി നാരായണൻകുട്ടി നന്ദിയും പറഞ്ഞു. ജെ എച്ച് ഐ ആര്യയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ലൂർദ് ഹോസ്പിറ്റൽ നഴ്സിംഗ് സ്റ്റാഫും പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന് വളണ്ടിയർമാരായി പ്രവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189247/distribution-of-polio-drops)