---
title: "എം വിജിൻ എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു; തളിപ്പറമ്പ് ആലക്കാട് റൂട്ടിൽ നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിച്ചു"
english_title: "KSRTC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189243/ksrtc"
published_at: "2024-03-04T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e55f3b5d2bb_Untitled-2-web.jpg"
keywords: []
---

# എം വിജിൻ എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു; തളിപ്പറമ്പ് ആലക്കാട് റൂട്ടിൽ നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് ആലക്കാട് റൂട്ടിൽ നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ബസ് സർവീസ് പുനരാരംഭിച്ചു.മലയോര മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന തളിപ്പറമ്പ് നിന്നും ആരംഭിച്ച് ആലക്കാട് വരെ സർവ്വീസ് നടത്തി വന്നിരുന്ന കെഎസ്ആർടിസി ബസ് സർവ്വീസ് നിർത്തി വച്ചിരുന്നതിലാണ് എംഎൽഎയുടെ ഇടപെടൽ ഉണ്ടായത്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് ആലക്കാട് റൂട്ടിൽ നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ബസ് സർവീസ് പുനരാരംഭിച്ചു.മലയോര മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന തളിപ്പറമ്പ് നിന്നും ആരംഭിച്ച് ആലക്കാട് വരെ സർവ്വീസ് നടത്തി വന്നിരുന്ന കെഎസ്ആർടിസി ബസ് സർവ്വീസ് നിർത്തി വച്ചിരുന്നതിലാണ് എംഎൽഎയുടെ ഇടപെടൽ ഉണ്ടായത്.

ചപ്പാരപടവ്, ഏര്യം, എടക്കോം മേഖലയിലുള്ളവർ ആശ്രയിക്കുന്ന ഏക കെഎസ്ആർടിസി ബസാണിത്. മലയോര മേഖലയിലെ സർക്കാർ ആശുപത്രിയായ ആലക്കാട് പ്രൈമറി ഹെൽത്ത് സെൻററിലേക്ക് പോകുന്നവർ ഈ ബസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതോടൊപ്പം തളിപറമ്പ് ടൗണിലേക്കുള്ള ഏക ആശ്രയമായ ബസ് സർവ്വീസ് നിലച്ചതിനാൽ ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ പ്രസ്‌തുത സർവ്വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് എം എൽ എ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ബസ് സർവീസ് പുനരാംരംഭിക്കാൻ തീരുമാനം ആയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189243/ksrtc)