---
title: "മാടായിപ്പാറയിൽ വൻ തീപിടുത്തം"
english_title: "A huge fire broke out in Madaipara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189241/a-huge-fire-broke-out-in-madaipara"
published_at: "2024-03-04T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e55e7b5e569_fire.jfif"
keywords: []
---

# മാടായിപ്പാറയിൽ വൻ തീപിടുത്തം

> **Lead Summary:** **പഴയങ്ങാടി: **ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ തീപിടുത്തം.രണ്ട് ഏക്കർ പ്രദേശത്തെ സസ്യ-ജന്തു വൈവിധ്യങ്ങൾ കത്തിച്ചാമ്പലായി.ഇന്നലെ ഞാറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയുമാണ് തീപിടുത്തം ഉണ്ടായത്. മാടായിപാറയിലെ മാടായി കോളേജിന് സമീപത്താണ് തീപടർന്നത്. മിനിട്ടുകൾക്കകം രണ്ട് ഏക്കറയോളം പുൽമേട് അഗ്നിക്കിരയായി ഒപ്പം അപൂർവങ്ങളായ സസ്യജന്തു വൈവിധ്യങ്ങളും എരിഞ്ഞൊടുങ്ങി.പാറയിലെ ചൂടും കാറ്റും തീ അതിവേഗത്തിൽ പടരുവാൻ കാരണമായി.

## Article Content

**പഴയങ്ങാടി: **ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ തീപിടുത്തം.രണ്ട് ഏക്കർ പ്രദേശത്തെ സസ്യ-ജന്തു വൈവിധ്യങ്ങൾ കത്തിച്ചാമ്പലായി.ഇന്നലെ ഞാറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയുമാണ് തീപിടുത്തം ഉണ്ടായത്. മാടായിപാറയിലെ മാടായി കോളേജിന് സമീപത്താണ് തീപടർന്നത്. മിനിട്ടുകൾക്കകം രണ്ട് ഏക്കറയോളം പുൽമേട് അഗ്നിക്കിരയായി ഒപ്പം അപൂർവങ്ങളായ സസ്യജന്തു വൈവിധ്യങ്ങളും എരിഞ്ഞൊടുങ്ങി.പാറയിലെ ചൂടും കാറ്റും തീ അതിവേഗത്തിൽ പടരുവാൻ കാരണമായി.

പയ്യന്നൂരിൽ നിന്ന് എത്തിയ അഗ്നിശമന സേന അംഗങ്ങൾ  മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.വേനൽകാലം ആരംഭിച്ചാൽ മാടായിപ്പാറയിൽ തീപിടുത്തം പതിവാണ്. നേരത്തെ  മാടായിപാറയിലെ തവരതടം  പ്രദേശത്തും, മാടായിക്കാവ് ക്ഷേത്രം റോഡിനു സമീപവും വടുകുന്ദ ക്ഷേത്രപരിസരത്തും,ജൂതകുളത്തിന് സമീപത്തായും മാടായി കോളേജിന് പിന്നിലായും പലതവണ തീപിടുത്തം ഉണ്ടായിരുന്നു.മാടായി പാറയുടെ എല്ലാ ഇടങ്ങളിലും എത്തിപ്പെടാൻ റോഡുകൾ ഇല്ലാത്തത് തീ അണയ്ക്കാൻ ഫയർ ഫോഴ്സിന് പ്രയാസം നേരിടുന്നുണ്ട്.

മാടായിപ്പാറയുടെ സമീപത്ത് അഗ്നിശമനസേനയ്ക്ക് കേന്ദ്രം ഒരുക്കണമെന്ന് ജനങ്ങൾ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട് എന്നാൽ അഗ്നിശമനസേനാ കേന്ദ്രം ഒരുക്കാൻ ആവശ്യത്തിന് സ്ഥലം ലഭ്യമല്ലാത്തതാണ് തടസ്സമാകുന്നത്. മാടായിപ്പാറയിലും  മാട്ടൂൽ  അഴീക്കലിൽ കാറ്റാടി മരകൂട്ടങ്ങൾക്കിടയിലും നിരന്തരമുണ്ടാകുന്ന തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ പഴയങ്ങാടിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവിശ്യം ശക്തമായിരുന്നു.

മുൻ എം എൽ എ ടി.വി രാജേഷ്  മുൻകൈ എടുത്ത് ഇതിനുള്ള ശ്രമം മുമ്പ് നടത്തിയിരുന്നവെങ്കിലും സ്റ്റേഷൻ നിർമ്മിക്കാനാവിശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തത് കാരണം ഒന്നും നടന്നില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരി ഒ.സി, ഫയർ  ആൻഡ്  റെസ്ക്യൂ ഓഫീസർമാരായ അജിത് കുമാർ പി കെ. ധനേഷ് ടി പി, വിഷ്ണു ആർ എം,ഹോം ഗാർഡ് രാമചന്ദ്രൻ പി എന്നിവരാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189241/a-huge-fire-broke-out-in-madaipara)