---
title: "കടന്നപ്പള്ളിയിൽ നിന്ന് കാണാതായ യുവതികളെ കണ്ടെത്തി"
english_title: "Missing young women"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189010/missing-young-women"
published_at: "2024-03-03T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3f048a522d_download.jpg"
keywords: []
---

# കടന്നപ്പള്ളിയിൽ നിന്ന് കാണാതായ യുവതികളെ കണ്ടെത്തി

> **Lead Summary:** **പരിയാരം : **കഴിഞ്ഞ ദിവസം കാണാതായ നരീക്കാംവള്ളി സ്വദേശികളും സുഹൃത്തുക്കളുമായ യുവതികളെ കണ്ടെത്തി. നരികാംവള്ളിയിലെ ഓട്ടോ ഡ്രൈവറായ ഹരിത,പിജി വിദ്യാർഥിനിയായ ശ്രീനിഷ എന്നിവർ ഇന്നലെ കേളകം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. ശ്രീനിഷ സ്ഥിരമായി ഹരിതയുടെ ഓട്ടോയിലാണ് യാത്ര ചെയ്തിരുന്നതെന്നും, ഇരുവരും ആത്മ സുഹൃത്തുക്കളാണെന്നും ബന്ധുക്കൾ പരിയാരം പോലീസിൽ പരാതിപ്പെട്ടിരുന്നു.

## Article Content

**പരിയാരം : **കഴിഞ്ഞ ദിവസം കാണാതായ നരീക്കാംവള്ളി സ്വദേശികളും സുഹൃത്തുക്കളുമായ യുവതികളെ കണ്ടെത്തി. നരികാംവള്ളിയിലെ ഓട്ടോ ഡ്രൈവറായ ഹരിത,പിജി വിദ്യാർഥിനിയായ ശ്രീനിഷ എന്നിവർ ഇന്നലെ കേളകം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. ശ്രീനിഷ സ്ഥിരമായി ഹരിതയുടെ ഓട്ടോയിലാണ് യാത്ര ചെയ്തിരുന്നതെന്നും, ഇരുവരും ആത്മ സുഹൃത്തുക്കളാണെന്നും ബന്ധുക്കൾ പരിയാരം പോലീസിൽ പരാതിപ്പെട്ടിരുന്നു.

പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞാണ് ഇരുവരും കേളകം സ്റ്റേഷനിൽ ഹാജരായത്. കേളകത്ത് നിന്ന് വിവരം ലഭിച്ചതോടെ പരിയാരം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ഇരുവരെയും ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189010/missing-young-women)