---
title: "ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് കത്തി രണ്ട് പേർ മരിച്ചു"
english_title: "Two people died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/189008/two-people-died"
published_at: "2024-03-03T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3eef836902_Untitled-2-web.jpg"
keywords: []
---

# ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് കത്തി രണ്ട് പേർ മരിച്ചു

> **Lead Summary:** **കോഴിക്കോട്: **ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂര്‍ണമായും കത്തി. യാത്രക്കാരായ രണ്ട് യുവാക്കൾക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ബൈക്കും പൂര്‍ണമായും കത്തിനശിച്ചു.

## Article Content

**കോഴിക്കോട്: **ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂര്‍ണമായും കത്തി. യാത്രക്കാരായ രണ്ട് യുവാക്കൾക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ബൈക്കും പൂര്‍ണമായും കത്തിനശിച്ചു.

മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ തടസമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/189008/two-people-died)