---
title: "കെ എസ് എഫ് ഇയുടെ ചെറുകുന്ന് ശാഖ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു"
english_title: "KSFE's Cherukun branch was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188929/ksfes-cherukun-branch-was-inaugurated"
published_at: "2024-03-02T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e31ff32bc81_news-card.jpg"
keywords: []
---

# കെ എസ് എഫ് ഇയുടെ ചെറുകുന്ന് ശാഖ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **കെ.എസ്.എഫ്.ഇ.യുടെ 1000 ശാഖകള്‍ തുറക്കുകയും ബിസിനസ് ഒരു ലക്ഷം കോടിയിലെത്തിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപം പ്രവര്‍ത്തനമാരംഭിച്ച കെ.എസ്.എഫ്.ഇ 699 -ാമത് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കെ.എസ്.എഫ്.ഇ.യുടെ ബിസിനസ് 80,500 കോടിയില്‍ എത്തിയതായും മന്ത്രി പറഞ്ഞു.

## Article Content

**കണ്ണൂർ: **കെ.എസ്.എഫ്.ഇ.യുടെ 1000 ശാഖകള്‍ തുറക്കുകയും ബിസിനസ് ഒരു ലക്ഷം കോടിയിലെത്തിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപം പ്രവര്‍ത്തനമാരംഭിച്ച കെ.എസ്.എഫ്.ഇ 699 -ാമത് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കെ.എസ്.എഫ്.ഇ.യുടെ ബിസിനസ് 80,500 കോടിയില്‍ എത്തിയതായും മന്ത്രി പറഞ്ഞു.

എം. വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രതി, അംഗം ഇ.ടി. ഗംഗാധരന്‍, കെ.എസ്.എഫ്.ഇ. ഡയറക്ടര്‍ അഡ്വ. എം.സി. രാഘവന്‍, മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. സനില്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. ഗിരീഷ് കുമാര്‍, എസ്. അരുണ്‍ ബോസ്, ടി. ചന്ദ്രന്‍, പി.വി. ബാബു രാജേന്ദ്രന്‍, സന്തോഷ് വള്ളുവന്‍കടവ്, എസ്. മുരളീകൃഷ്ണപിള്ള, രജിത്ത് തോരയില്‍, എന്‍.കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188929/ksfes-cherukun-branch-was-inaugurated)