---
title: "ചെങ്കല്ലിന്റെ വില കുറക്കാൻ തീരുമാനം :യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു"
english_title: "Decision to reduce the price of red sandstone: Youth League protests ended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18890/decision-to-reduce-the-price-of-red-sandstone-youth-league-protests-ended"
published_at: "2022-01-03T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d27e6d7ab52_chenkll.jpg"
keywords: []
---

# ചെങ്കല്ലിന്റെ വില കുറക്കാൻ തീരുമാനം :യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ: **കുറുമാത്തൂരിൽ ഭീമമായ ചെങ്കൽ വില വർദ്ധനവിനെതിരെ ദിവസങ്ങളായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തി വരുന്ന ചെങ്കൽ സമരം ഒത്തുതീർപ്പായി. നിലവിൽ വർധിപ്പിച്ച വിലയിൽ നിന്നും രണ്ട് രൂപ കുറച്ച് പരിസര പ്രദേശങ്ങളായ കരിമ്പം, വെളളാരം പാറ, ചൊറുക്കള, കുറുമാത്തൂർ, പൊക്കുണ്ട് എന്നീ പ്രദേശങ്ങളിൽ ലഭിക്കും.

## Article Content

**കുറുമാത്തൂർ: **കുറുമാത്തൂരിൽ ഭീമമായ ചെങ്കൽ വില വർദ്ധനവിനെതിരെ ദിവസങ്ങളായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തി വരുന്ന ചെങ്കൽ സമരം ഒത്തുതീർപ്പായി. നിലവിൽ വർധിപ്പിച്ച വിലയിൽ നിന്നും രണ്ട് രൂപ കുറച്ച് പരിസര പ്രദേശങ്ങളായ കരിമ്പം, വെളളാരം പാറ, ചൊറുക്കള, കുറുമാത്തൂർ, പൊക്കുണ്ട് എന്നീ പ്രദേശങ്ങളിൽ ലഭിക്കും.

  യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി സമരത്തിലൂടെ ആവശ്യപ്പെട്ട പ്രകാരം 35 രൂപക്ക് വിതരണം ചെയ്യാൻ ചെങ്കൽ അസോസിയേഷനും യൂത്ത് ലീഗ് നേതാക്കളും ചേർന്ന യോഗത്തിൽ ധാരണയായി. വെള്ളാരം പാറ പ്രദേശങ്ങളിലെ പണയിലെ വിലയിൽ നിന്നും കുറച്ചാണ് ഇത്തരത്തിൽ വിലയിളവ് നൽകുക.

യോഗത്തിൽ മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ അഡ്വ: മുജീബ് റഹ്മാൻ, നൗഷാദ് പുതുക്കണ്ടം, സഈദ് പന്നിയൂർ, ഇസ്മായിൽ മഴൂർ ,അനസ് മുയ്യം, മണ്ണൻ സുബൈർ, ആരിഫ് എൻ.പി, മുഹ്സിൻ പൊക്കുണ്ട്, ഉമ്മർ താനിക്കുന്ന്, എന്നിവരും, ചെങ്കൽ വ്യവസായ അസോസിയേഷനെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞിരാമൻ, മുത്തലിബ്, കനകൻ, സഅദ് ചുഴലി ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18890/decision-to-reduce-the-price-of-red-sandstone-youth-league-protests-ended)