---
title: "കടുത്ത വേനലിലും റോഡിലൊഴുകാൻ വെള്ളമുണ്ട്: എന്നാൽ വീടുകളിൽ ജലക്ഷാമം രൂക്ഷം"
english_title: " shortage of water in the houses"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188766/shortage-of-water-in-the-houses"
published_at: "2024-03-02T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2a0ec4c904_news-card.jpg"
keywords: []
---

# കടുത്ത വേനലിലും റോഡിലൊഴുകാൻ വെള്ളമുണ്ട്: എന്നാൽ വീടുകളിൽ ജലക്ഷാമം രൂക്ഷം

> **Lead Summary:** **തളിപ്പറമ്പ്: **പരിയാരം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പൂവ്വം വട്ടക്കൂൽ റോഡിൽ പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളം ഒഴുകുന്നു. പ്രദേശത്തെ വീടുകളിൽ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. വേനൽ കടുക്കുമ്പോൾ പ്രദേശത്ത് ജലക്ഷാമം തുടങ്ങുന്നതിനാൽ ജപ്പാൻ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചാണ് പലരും ജീവിക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **പരിയാരം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പൂവ്വം വട്ടക്കൂൽ റോഡിൽ പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളം ഒഴുകുന്നു. പ്രദേശത്തെ വീടുകളിൽ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. വേനൽ കടുക്കുമ്പോൾ പ്രദേശത്ത് ജലക്ഷാമം തുടങ്ങുന്നതിനാൽ ജപ്പാൻ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചാണ് പലരും ജീവിക്കുന്നത്.

എന്നാൽ പൈപ്പ് പൊട്ടി വെള്ളം റോഡിൽ ഒഴുകുന്നതിനാൽ അതും ഇല്ലാതായിരിക്കുകയാണ്. നിരവധിതവണ വാട്ടർ അതോറിറ്റി ജീവനക്കാരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡിലാണ് പരാതി ഉയരുന്നത്. ചുട്ടുപൊള്ളുന്ന വേനലിൽ വരാനിരിക്കുന്ന വരൾച്ചയെയും ജലക്ഷാമത്തെയും മുൻനിർത്തിയെങ്കിലും വെള്ളം ഇങ്ങനെ പാഴാകുന്നത് എത്രയും പെട്ടെന്ന് തടയേണ്ടത് അധികാരികളുടെ ഉത്തരവാദിത്വവും ജനങ്ങളുടെ ആവശ്യവുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188766/shortage-of-water-in-the-houses)