---
title: "എടാട്ട് ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു"
english_title: "Edatt accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188704/edatt-accident"
published_at: "2024-03-01T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1f06a62950_IMG-20240301-WA0227.jpg"
keywords: []
---

# എടാട്ട് ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

> **Lead Summary:** എടാട്ട് ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പടന്ന ആറാം വാർഡ് ആണ്ടാകൊവ്വൽ താമസിക്കുന്ന വാർപ്പ് മേസ്തിരി കാന്തിലോട്ട് ഹൗസിൽ പി.സുകുമാരൻ എന്ന സുഗുആണ് മരിച്ചത്.

## Article Content

എടാട്ട് ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പടന്ന ആറാം വാർഡ് ആണ്ടാകൊവ്വൽ താമസിക്കുന്ന വാർപ്പ് മേസ്തിരി കാന്തിലോട്ട് ഹൗസിൽ പി.സുകുമാരൻ എന്ന സുഗുആണ് മരിച്ചത്.

പയ്യുന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ കൊണ്ടുവരും.

ഭാര്യ: പരേതയായ പി.വി.ഉഷ (കോഴിക്കോട്).

മക്കള്‍: സുജീഷ്( മുത്തൂറ്റ് ബാങ്ക്, പാലക്കാട് ) അമൃതലാല്‍ ( പടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ).

മരുമക്കള്‍: ജുമുന, അനില. സഹോദരങ്ങള്‍: സുമതി, സുമിത്ര( അംഗന്‍വാടി വര്‍ക്കര്‍ ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188704/edatt-accident)