---
title: "മംഗരയിൽ നിർമ്മാണം പൂർത്തീകരിച്ച സ്വരലയ സ്ക്വയർ നാടിന് സമർപ്പിച്ചു"
english_title: "Swaralaya Square in Mangara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188506/swaralaya-square-in-mangara"
published_at: "2024-03-01T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e157237de6b_news-card.jpg"
keywords: []
---

# മംഗരയിൽ നിർമ്മാണം പൂർത്തീകരിച്ച സ്വരലയ സ്ക്വയർ നാടിന് സമർപ്പിച്ചു

> **Lead Summary:** മംഗരയിലെ ഗ്രാമീണതയിൽ നിന്നും കലയുടെ വർണ്ണപകിട്ടിൽ കരുത്താർജ്ജിച്ച് 8 വർഷങ്ങൾക്കിപ്പുറവും ഒരു കെടാവിളക്കായി പ്രയാണം തുടരുന്ന സ്വരലയ ബാൻ്റ് സംഘത്തിൻ്റെ സ്നേഹ സമ്മാനം മർഹൂം വി കെ അബ്ദുൾ ഖാദർ മൗലവി സാഹിബിൻ്റെ സ്മരണക്ക് മംഗരയുടെ ഹൃദയഭാഗത്ത് ഏറേ പ്രൗഢിയോടെ നിർമ്മാണം പൂർത്തീകരിച്ച സ്വരലയ സ്ക്വയറിൻ്റെ സമർപ്പണം സ്വരലയ രക്ഷാധികാരി അലി മംഗരയുടെ അദ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമ്മർപ്പിച്ചു.

## Article Content

മംഗരയിലെ ഗ്രാമീണതയിൽ നിന്നും കലയുടെ വർണ്ണപകിട്ടിൽ കരുത്താർജ്ജിച്ച് 8 വർഷങ്ങൾക്കിപ്പുറവും ഒരു കെടാവിളക്കായി പ്രയാണം തുടരുന്ന സ്വരലയ ബാൻ്റ് സംഘത്തിൻ്റെ സ്നേഹ സമ്മാനം മർഹൂം വി കെ അബ്ദുൾ ഖാദർ മൗലവി സാഹിബിൻ്റെ സ്മരണക്ക് മംഗരയുടെ ഹൃദയഭാഗത്ത് ഏറേ പ്രൗഢിയോടെ നിർമ്മാണം പൂർത്തീകരിച്ച സ്വരലയ സ്ക്വയറിൻ്റെ സമർപ്പണം സ്വരലയ രക്ഷാധികാരി അലി മംഗരയുടെ അദ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമ്മർപ്പിച്ചു.

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ പാറോൽ, വാർഡ് മെമ്പർ റെജി തെക്കൻ, PV മമ്മു, ജംഷീർ ആലക്കാട് , ഉനൈസ് എരുവാട്ടി, നസീർ നടുവിൽ, നജ്മുദ്ദീൻ OP, ഉമ്മർ പെരുവണ എന്നിവർ സന്നിഹിതരായി. ജംഷീർ PK ,നിഹാദ്, അഫ്സൽ P, മുഷ്റഫ്, അജ്നാസ്, ശുക്കൂർ kc, Pv മൊയ്തു, റിശാദ്*എന്നിവർ നേതൃത്വം നൽകി. മൂന്നാം കുന്ന് അബൂബക്കർ ചികിത്സാ സഹായ കൈമാറ്റം ബാഫഖീ തങ്ങൾ ചാരിറ്റി ട്രസ്റ്റ് പ്രസിഡണ്ട് മുസമ്മിൽ ഒ സി കൈമാറി. ഷെരീഫ് പി സ്വാഗതവും ,സലാം PK നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188506/swaralaya-square-in-mangara)