---
title: "തുളുവാനിക്കൽ പൈപ്പ് കമ്പനി ഉടമ മാത്തച്ചൻ കിണറില്‍ വീണ് മരിച്ചു"
english_title: "Mathachan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188374/mathachan"
published_at: "2024-02-29T17:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e07359cb74d_Untitled-2-web.jpg"
keywords: []
---

# തുളുവാനിക്കൽ പൈപ്പ് കമ്പനി ഉടമ മാത്തച്ചൻ കിണറില്‍ വീണ് മരിച്ചു

> **Lead Summary:** **പരിയാരം:** പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്പ്‌സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കല്‍ കിണറില്‍ വീണ് മരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്‌സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇവിടെ മത്തച്ചന്‍ പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തില്‍ കിണറിനകത്തേക്ക് വീഴുകയായിരുന്നു.

## Article Content

**പരിയാരം:** പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കല്‍ പൈപ്പ്‌സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കല്‍ കിണറില്‍ വീണ് മരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്‌സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇവിടെ മത്തച്ചന്‍ പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തില്‍ കിണറിനകത്തേക്ക് വീഴുകയായിരുന്നു.

തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ് മൃതദേഹം. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകുനേരം 4 ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍.

ഭാര്യ:എമിലി മത്തച്ചന്‍ ആലിലക്കുഴിയില്‍ (തൊടുപുഴ). മക്കള്‍: ഡോ ഷെറിന്‍ മത്തച്ചന്‍, ഷെര്‍വിന്‍ മത്തച്ചന്‍(ന്യൂസിലാന്‍ഡ്). മരുമക്കള്‍: ഡോ.റോബിന്‍ കല്ലോലിക്കല്‍ (പടന്നക്കാട്), സെറിന്‍ വാടാപറമ്പില്‍( നിലമ്പൂര്‍). സഹോദരങ്ങള്‍: മൈക്കിള്‍, ചാക്കോ(റിട്ട എസ് ഐ ), തോമസ്, റോജര്‍ (ഗോവ), ജോഷി ( പയ്യാവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ), വത്സമ്മ (ഏറ്റുമാനൂര്‍ ), പരേതരായ ചാണ്ടി, സെബി. പയ്യാവൂര്‍ സ്വദേശിയായ മത്തച്ചന്‍ വര്‍ഷങ്ങളായി തളിപ്പറമ്പിലാണ് താമസം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188374/mathachan)