---
title: "ലൈസൻസ് നടപടികൾ ലഘൂകരിക്കുക: തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ് റിയാസ്  "
english_title: "Simplify licensing procedures"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188240/simplify-licensing-procedures"
published_at: "2024-02-29T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0186fa74d9_news-card.jpg"
keywords: []
---

# ലൈസൻസ് നടപടികൾ ലഘൂകരിക്കുക: തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ് റിയാസ്  

> **Lead Summary:** തളിപ്പറമ്പ മുൻസിപ്പാലിറ്റി ട്രേഡ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധാനം ചെയ്തു കൊണ്ട് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസ്, ജനറൽ സെക്രട്ടറി വി.താജുദ്ധീൻ എന്നിവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ മുൻസിപ്പാലിറ്റി ട്രേഡ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധാനം ചെയ്തു കൊണ്ട് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസ്, ജനറൽ സെക്രട്ടറി വി.താജുദ്ധീൻ എന്നിവർ പങ്കെടുത്തു.

ലൈസെൻസ് പുതുക്കുന്നതിനായി വന്ന പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും പ്രായോഗികതയെക്കുറിച്ചും അധികാരികളെ അറിയിക്കുകയും നിലവിലെ സാഹചര്യം അനുസരിച്ചു ലൈസൻസ് പുതുക്കുന്നത് സാധ്യമല്ലെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ തൊഴിൽ നികുതി വർധന ഒഴിവാകാനും ആവശ്യപ്പെട്ടു. ചർച്ചക്ക് ശേഷം വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പുതുതയി വന്ന നിർദേശങ്ങൾ ക്രമീകരിക്കാനും ഒഴിവാക്കാൻ പറ്റുന്നത് പഠനം നടത്തി ഒഴിവാക്കാമെന്നും തൊഴിൽനികുതി വർധന ഒഴിവാക്കാമെന്നും അധികാരികൾ ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188240/simplify-licensing-procedures)