---
title: "ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു"
english_title: "The young man died after falling from the tree"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/188143/the-young-man-died-after-falling-from-the-tree"
published_at: "2024-02-28T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df4f6bd24f9_Untitled-2-web.jpg"
keywords: []
---

# ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ: **നിടുംപുറം ചാലില്‍ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ കാല്‍ തെന്നി വീണ് യുവാവ് മരിച്ചു. കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനല്‍കും.

## Article Content

**കണ്ണൂർ: **നിടുംപുറം ചാലില്‍ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ കാല്‍ തെന്നി വീണ് യുവാവ് മരിച്ചു. കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/188143/the-young-man-died-after-falling-from-the-tree)