---
title: "കണ്ണൂർ വിമാനത്താവളത്തിലെ ആർടിപിസിആർ നിരക്ക് കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങും: ദുബായ് കെഎംസിസി"
english_title: "Move to agitation: Dubai KMCC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18805/move-to-agitation-dubai-kmcc"
published_at: "2022-01-02T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d172b685d26_adb809ef-c84a-4a32-8155-18f96f0e3dfb.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിലെ ആർടിപിസിആർ നിരക്ക് കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങും: ദുബായ് കെഎംസിസി

> **Lead Summary:** കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ്‌ പി.സി.ആർ. ടെസ്റ്റിന് ഈടാക്കുന്ന ഭീമമായ ഫീസ് കുറച്ചില്ലെങ്കിൽ പ്രക്ഷോഭമാർഗം സ്വീകരിക്കുമെന്ന് ദുബായ് കെ.എം.സി.സി. ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ്‌ പി.സി.ആർ. ടെസ്റ്റിന് ഈടാക്കുന്ന ഭീമമായ ഫീസ് കുറച്ചില്ലെങ്കിൽ പ്രക്ഷോഭമാർഗം സ്വീകരിക്കുമെന്ന് ദുബായ് കെ.എം.സി.സി. ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ എം.എൽ.എ., കളക്ടർ എന്നിവർക്ക് ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള മാർഗമായി ദുരന്തങ്ങളെ അധികൃതർ കാണുന്നത് പ്രവാസികളോടുള്ള ക്രൂരതയാണ് -ഭാരവാഹികൾ പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, ദുബായ് കെ.എം.സി.സി. ഭാരവാഹികളായ ടി.പി.അബ്ബാസ് ഹാജി, കെ.വി.ഇസ്മയിൽ, ഇബ്രാഹിം ഇരിട്ടി, കെ.ടി.ഹാഷിം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18805/move-to-agitation-dubai-kmcc)