---
title: "ആനയോട്ട്കാവ് കളിയാട്ടം മാർച്ച് 3, 4, 5, 6 തീയതികളിൽ നടക്കും"
english_title: "Anayotkav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187823/anayotkav"
published_at: "2024-02-27T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddd8ddf1c07_Untitled-2-web.jpg"
keywords: []
---

# ആനയോട്ട്കാവ് കളിയാട്ടം മാർച്ച് 3, 4, 5, 6 തീയതികളിൽ നടക്കും

> **Lead Summary:** **ബക്കളം : **കാനൂൽ ശ്രീ ആനയോട്ട് പുതിയഭഗവതി കാവ് കളിയാട്ട മഹോത്സവം 2024 മാർച്ച് 3, 4, 5, 6 തീയതികളിൽ നടക്കും. മാർച്ച് 2ന് ശനിയാഴ്ച 4 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര. രാത്രി 7.30 ന് നൃത്ത സന്ധ്യ. രാത്രി 8.30 ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും സാംസ്കാരിക പ്രഭാഷണവും അഡ്വ: ഷജിത്ത് നടുവിൽ നിർവ്വഹിക്കും. രാത്രി 10 മണിക്ക് നൃത്ത സന്ധ്യ തുടരും.

## Article Content

**ബക്കളം : **കാനൂൽ ശ്രീ ആനയോട്ട് പുതിയഭഗവതി കാവ് കളിയാട്ട മഹോത്സവം 2024 മാർച്ച് 3, 4, 5, 6 തീയതികളിൽ നടക്കും. മാർച്ച് 2ന് ശനിയാഴ്ച 4 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര. രാത്രി 7.30 ന് നൃത്ത സന്ധ്യ. രാത്രി 8.30 ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും സാംസ്കാരിക പ്രഭാഷണവും അഡ്വ: ഷജിത്ത് നടുവിൽ നിർവ്വഹിക്കും. രാത്രി 10 മണിക്ക് നൃത്ത സന്ധ്യ തുടരും.

മാർച്ച് 3 ഞായർ രാവിലെ ഗണപതി ഹോമം. വൈകുന്നേരം ഉച്ചതോറ്റത്തൊടെ കളിയാട്ടം ആരംഭിക്കും. രാത്രി 10.30 ചരട്കുത്തി കോൽക്കളി തുടർന്ന് വീരൻ, വീരാളി എന്നീ തെയ്യങ്ങളും മാർച്ച് 4 ന് പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതി. മാർച്ച് 4 തിങ്കൾ കരിവേടൻ ദൈവത്തിന്റെ വെള്ളാട്ടം, വീരൻ, കരിവേടൻ ദൈവം എന്നിതെയ്യങ്ങൾ ഉണ്ടാകും . രാത്രി 8.30 ന് നാടകം മഹാരൗദ്രം. മാർച്ച് 5 ചൊവ്വ കാരൻ ദൈവത്തിന്റെ വെള്ളാട്ടം ഇളങ്കോലം, വീരൻ എന്നീ തെയ്യങ്ങൾ ഉണ്ടാകും. മാർച്ച് 6 ബുധൻ രാവിലെ കാരൻ ദൈവം, നാഗേനി, വലിയതമ്പുരാട്ടി മാർച്ച് 5 ന് രാത്രി 8 മണി മുതലും. മാർച്ച് 6 ന് ഉച്ചക്ക് 12 മണി മുതലും അന്നദാനം ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187823/anayotkav)