---
title: "തീവണ്ടികളില്‍ കുറഞ്ഞ നിരക്ക് 30ന് പകരം 10 രൂപയാകും; ഓർഡിനറി ടിക്കറ്റ് നിരക്ക് പുന:സ്ഥാപിച്ചു"
english_title: "Ordinary ticket price has been restored"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187734/ordinary-ticket-price-has-been-restored"
published_at: "2024-02-27T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd8b58bf80b_Untitled-2-web.jpg"
keywords: []
---

# തീവണ്ടികളില്‍ കുറഞ്ഞ നിരക്ക് 30ന് പകരം 10 രൂപയാകും; ഓർഡിനറി ടിക്കറ്റ് നിരക്ക് പുന:സ്ഥാപിച്ചു

> **Lead Summary:** **കണ്ണൂര്‍: **കേരളത്തിലെ മെമു, എക്സ്‌പ്രസ് വണ്ടികളില്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കും. കോവിഡ് ലോക്‌ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവില്‍ 30 രൂപയാണ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം വന്നു. ഏതൊക്കെ വണ്ടികളിൽ ആണെന്ന പട്ടിക വന്നിട്ടില്ല.

## Article Content

**കണ്ണൂര്‍: **കേരളത്തിലെ മെമു, എക്സ്‌പ്രസ് വണ്ടികളില്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കും. കോവിഡ് ലോക്‌ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവില്‍ 30 രൂപയാണ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം വന്നു. ഏതൊക്കെ വണ്ടികളിൽ ആണെന്ന പട്ടിക വന്നിട്ടില്ല.

കമേഴ്‌സ്യല്‍ വിഭാഗം കംപ്യൂട്ടര്‍ സംവിധാനത്തില്‍ ചുരുങ്ങിയ നിരക്ക് 10 രൂപയായി. റെയില്‍വേ യു.ടി.എസ് ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘ഓര്‍ഡിനറി’ വിഭാഗം എന്ന ഓപ്ഷൻ വന്നു.

ഇതില്‍ കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് നിരക്ക് 10 രൂപയാണ്. ബെംഗളൂരു, മൈസൂരു ഉള്‍പ്പെടെയുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിയിൽ കോവിഡിന് മുമ്പുള്ള പഴയ നിരക്ക് നേരത്തേ നടപ്പാക്കിയിട്ടുണ്ട്. 10 രൂപക്ക് 45 കിലോമീറ്റര്‍ സഞ്ചരിക്കാം. അടുത്ത 25 കിലോമീറ്ററില്‍ അഞ്ച് രൂപ വര്‍ധിക്കും. നിലവില്‍ 10 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 30 രൂപ നല്‍കണം. ബസില്‍ ഇത് 18 രൂപയാണ്. 200 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചര്‍ വണ്ടികള്‍ ഇപ്പോൾ എക്‌സ്‌പ്രസാണ്. 12 മെമു തീവണ്ടികളാണുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187734/ordinary-ticket-price-has-been-restored)