---
title: "സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഇന്നും കൂടി, നിയന്ത്രണം നീട്ടിയേക്കില്ല"
english_title: "Night curfew in the state is still in place and the regulation may not be extended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18766/night-curfew-in-the-state-is-still-in-place-and-the-regulation-may-not-be-extended"
published_at: "2022-01-02T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1290f111d6_download.jpg"
keywords: []
---

# സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഇന്നും കൂടി, നിയന്ത്രണം നീട്ടിയേക്കില്ല

> **Lead Summary:** **തിരുവനന്തപുരം: ‌**ഒമൈക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

## Article Content

**തിരുവനന്തപുരം: ‌**ഒമൈക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യത്തിൽ അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18766/night-curfew-in-the-state-is-still-in-place-and-the-regulation-may-not-be-extended)