---
title: "തളിപ്പറമ്പ സയ്യിദ്‌ നഗറില്‍ തീപിടുത്തം"
english_title: "Taliparamba Syed Nagar fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18738/Taliparamba-syed-nagar "
published_at: "2022-01-01T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d08840e6091_IMG-20220101-WA0072.jpg"
keywords: []
---

# തളിപ്പറമ്പ സയ്യിദ്‌ നഗറില്‍ തീപിടുത്തം

> **Lead Summary:** തളിപ്പറമ്പ്: സയ്യിദ്‌നഗറില്‍ വന്‍ തീപിടുത്തം.

## Article Content

തളിപ്പറമ്പ്: സയ്യിദ്‌നഗറില്‍ വന്‍ തീപിടുത്തം.

കെ.എസ്.ഇ.ബി.ഓഫീസിന് പുറകിലെ തരിശായികിടക്കുന്ന സ്ഥലത്താണ് വൈകുന്നേരം നാലോടെ തീ പടര്‍ന്നുപിടിച്ചത്.

ഈ ഭാഗത്ത് ഉയരത്തില്‍ വളര്‍ന്ന പുല്ലുകള്‍ക്ക് തീപിടിച്ചതോടെ പ്രദേശം പുകകൊണ്ട് മൂടി. നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.

സമീപത്തെ തടിമില്ല് മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതാണ്.ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.

തളിപ്പറമ്പ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18738/Taliparamba-syed-nagar )