---
title: "ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187364/a-young-man-died"
published_at: "2024-02-26T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc04b5e4ceb_Untitled-2-web.jpg"
keywords: []
---

# ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **പഴയങ്ങാടി : **ചെബല്ലിക്കുണ്ട് പാലത്തിന് സമീപം ഇലട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽപെട്ട് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു.. മുട്ടം അങ്ങാടി സ്വദേശിയായ റിയാസ് ആണ് മരിച്ചത്. ഈ മാസം 19 രാത്രിയിൽ കൊവ്വപുത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ നാട്ടുകാരും മറ്റും ചേർന്ന് കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

## Article Content

**പഴയങ്ങാടി : **ചെബല്ലിക്കുണ്ട് പാലത്തിന് സമീപം ഇലട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽപെട്ട് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു.. മുട്ടം അങ്ങാടി സ്വദേശിയായ റിയാസ് ആണ് മരിച്ചത്. ഈ മാസം 19 രാത്രിയിൽ കൊവ്വപുത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ നാട്ടുകാരും മറ്റും ചേർന്ന് കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് തിവ്രപരിചരണ വിഭാഗത്തിൽ ചികിൽസ യിൽ ഇരിക്കവ്വേ ഇന്ന് പുലർച്ചക്ക് 4 മണി യോടെ മരിച്ചത്. മുട്ടത്തേ പരേതനായ കെ.പി. അസൈനാർ വലിയ കത്ത് മറിയം ദമ്പതികളുടെ മകനാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.  സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ശേഷം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187364/a-young-man-died)