---
title: "പൊതുജന വായനശാല മലരട്ടയും തളിപ്പറമ്പ് നേത്രജ്യോതി ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "free eye examination camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187309/free-eye-examination-camp"
published_at: "2024-02-25T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db62acdd004_news-card.jpg"
keywords: []
---

# പൊതുജന വായനശാല മലരട്ടയും തളിപ്പറമ്പ് നേത്രജ്യോതി ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ:** കേവലം വായന പരിപോഷിപ്പിക്കുന്നതിനപ്പുറം ആരോഗ്യ സംബന്ധിയായ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക കൂടിയാവണം വായനശാലകളുടെ ലക്ഷ്യമെന്ന് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.രാജീവൻ അഭിപ്രായപ്പെട്ടു.

## Article Content

**കുറുമാത്തൂർ:** കേവലം വായന പരിപോഷിപ്പിക്കുന്നതിനപ്പുറം ആരോഗ്യ സംബന്ധിയായ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക കൂടിയാവണം വായനശാലകളുടെ ലക്ഷ്യമെന്ന് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.രാജീവൻ അഭിപ്രായപ്പെട്ടു.

പൊതുജന വായനശാല മലരട്ടയും തളിപ്പറമ്പ നേത്ര ജ്യോതി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വായനശാല പ്രസിഡണ്ട് പി.വി.വിനോദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി. രമ്യ, പി.വി. രാജീവൻ, സാബു ജോർജ്ജ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. കെ.വി.ജയചന്ദ്രൻ സ്വാഗതവും എം.സി.ചന്ദ്രബാബു നന്ദിയും പറഞ്ഞു. ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187309/free-eye-examination-camp)