---
title: "തളിപ്പറമ്പ് നഗരസഭ കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം സംഘടിപ്പിച്ചു"
english_title: "Taliparamb Municipality organized a meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/187041/taliparamb-municipality-organized-a-meeting"
published_at: "2024-02-24T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9e1917b5a9_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി യുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുള്ള പോസ്റ്റ് കൺസൾട്ടേഷൻ യോഗം 24.2.2023 നെ തളിപ്പറമ്പ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടത്തി. കേരളത്തിലെ എല്ലാ നഗരസഭകളിലും നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറ് വർഷ കാലയളവിൽ പൂർത്തിയാകുന്ന പദ്ധതിയുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുവേണ്ടിയാണ് യോഗം ചേർന്നത്.

## Article Content

തളിപ്പറമ്പ നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി യുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുള്ള പോസ്റ്റ് കൺസൾട്ടേഷൻ യോഗം 24.2.2023 നെ തളിപ്പറമ്പ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടത്തി. കേരളത്തിലെ എല്ലാ നഗരസഭകളിലും നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറ് വർഷ കാലയളവിൽ പൂർത്തിയാകുന്ന പദ്ധതിയുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുവേണ്ടിയാണ് യോഗം ചേർന്നത്.

ആദ്യ ഘട്ട കൺസൾട്ടേഷൻ യോഗം 2023 ആഗസ്റ്റ് മാസത്തിൽ നടന്നിരുന്നു.നഗരസഭാ പൊതുമരാമത് ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ ശ്രീമതി.മുർഷിദ കൊങ്ങായി അവറുകൾ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ വത്സരാജൻ,രമേശൻ, സജീറ,ലത്തീഫ്, ഷാഹിദ, നഗരസഭാ സെക്രട്ടറി സുബൈർ കെ പി, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ ,ജനറൽ സൂപ്രണ്ട് സുരേഷ് കസ്തൂരി, കെ.എസ്.ഡബ്ലു.എം.പി. ജില്ലാ ഉദ്യോഗസ്ഥരായ വിനോദ്കുമാർ. ഇ, ധനേഷ്.പി, ടെക്നിക്കൽ കൺസൾട്ടന്റുമാരായ സുരേഷ് കുമാർ , നാഗേഷ് നന്ദ , സോമശേഖര, ശ്രീജിത്ത്, പി.ഐ.യു. എഞ്ചീനീയർ മിഥുൻ രാജ്, നഗര സഭ ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന അംഗങ്ങൾ , വ്യാപാരി വ്യവസായി പ്രതിനിധികൾ ഉൾപ്പടെ പരിധിയിൽ പെടുന്ന വിവിധ മേഖലയിയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/187041/taliparamb-municipality-organized-a-meeting)